Photo: twitter.com/rajasthanroyals
മുംബൈ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങാനുള്ള ആര്. അശ്വിന്റെ തീരുമാനത്തെ പുകഴ്ത്തി രാജസ്ഥാന് റോയല്‍സ് ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര.
ലഖ്നൗ - രാജസ്ഥാന് മത്സരം കണ്ടുകൊണ്ടിരുന്നവരെ ഞെട്ടിച്ചാണ് സ്ലോഗ് ഓവറിനിടെ (19-ാം ഓവര്‍) അശ്വിന് റിട്ടയേര്‍ഡ് ഔട്ടായി പവലിയനിലേക്ക് മടങ്ങിയത്. വമ്പനടികള്‍ക്ക് കെല്‍പ്പുള്ള റിയാന്‍ പരാഗിന് ക്രീസിലെത്താന്‍ വേണ്ടിയായിരുന്നു അശ്വിന്റെ ഈ പിന്‍വാങ്ങല്‍. ഐപിഎല്‍ ചരിത്രത്തില്‍ ഇത്തരത്തില്‍ റിട്ടയേര്‍ഡ് ഔട്ടാകുന്ന ആദ്യ താരവും അശ്വിനാണ്.
''എന്താണ് ചെയ്യേണ്ടതെന്ന് അശ്വിന് തന്നെ മൈതാനത്തു നിന്ന് ചോദിക്കുന്നുണ്ടായിരുന്നു. അതിനു മുമ്പ് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അശ്വിന് ആ സാഹചര്യം കൈകാര്യം ചെയ്ത രീതി, (10-ാം ഓവറില്‍) സമ്മര്‍ദ ഘട്ടത്തില്‍ കളിക്കാനിറങ്ങി ടീമിനെ പിന്തുണച്ച് ബാറ്റ് ചെയ്തതും പിന്നീട് സ്വയം റിട്ടയര്‍ ചെയ്ത് മടങ്ങിയതുമെല്ലാം ഗംഭീരമായി.'' - സംഗക്കാര പറഞ്ഞു.
Content Highlights: ipl 2022 Kumar Sangakkara on R Ashwin s retiring decision
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..