മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി | Photo: AP
മുംബൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ടി. നടരാജനെ പുകഴ്ത്തി മുന്‍ പരിശീലകന് രവി ശാസ്ത്രി.
പരിക്ക് കാരണം കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ നടരാജന് കളിക്കാന്‍ സാധിക്കാതിരുന്നത് ടീമിന് വലിയ നഷ്മായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു.
നടരാജനെ 'സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളര്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന പരമ്പരയ്ക്കിടെയാണ് നടരാജന് കാല്‍മുട്ടിനും തോളിനും പരിക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നഷ്ടമാകുകയും ചെയ്തിരുന്നു.

''അവനെ (നടരാജന്) കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ ശരിക്കും മിസ് ചെയ്തു. കായികക്ഷമതയുണ്ടായിരുന്നെങ്കില് അദ്ദേഹം തീര്‍ച്ചയായും ടീമിലുണ്ടാകുമായിരുന്നു. അദ്ദേഹം ഒരു സ്പെഷ്യലിസ്റ്റ് ഡെത്ത് ബൗളറാണ്. യോര്‍ക്കറുകളെല്ലാം വളരെ സമര്‍ഥമായി എറിയുന്നയാളാണ്. മികച്ച നിയന്ത്രണവുമുണ്ട്.'' - ക്രിക്ഇന്‍ഫോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.
2021-ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്ന നടരാജന് ടീമിന്റെ ടെസ്റ്റ് പരമ്പര വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
Content Highlights: ipl 2022 india really missed this star bowler in t20 world cup says
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..