Photo: iplt20.com
മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ സഹോദരി അന്തരിച്ചു. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെയായിരുന്നു മരണം. ഇതോടെ മത്സരം അവസാനിച്ചതിനു പിന്നാലെ ഹര്‍ഷല്‍ ബയോ ബബിള്‍ വിട്ട് വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ഏതാനും സീസണുകളിലായി ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹര്‍ഷല്‍.
12-ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ഇതിനു മുമ്പ് ഹര്‍ഷല്‍ ബയോ ബബിളില്‍ തിരികെ പ്രവേശിക്കുമെന്നാണ് വിവരം.
Content Highlights: ipl 2022 Harshal Patel s sister dies he leaves for home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..