Special Pages

IPL കലാശക്കൊട്ട്

28 May, 2022 | Photos : IPLT20.COM

IPL കലാശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും

മെയ് 29ന് രാത്രി 8.00 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറുക

രാജസ്ഥാൻ റോയൽസിനെ ആദ്യ ക്വാളിഫയറിൽ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ഫൈനലിൽ പ്രവേശിച്ചത്

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയാണ് രാജസ്ഥാൻ റോയൽസിന്റെ ഫൈനൽ പ്രവേശനം

ആദ്യമായാണ് ഒരു മലയാളി നയിക്കുന്ന ടീം ഒരു IPL സീസണിന്റെ ഫൈനലിൽ എത്തുന്നത്

ഗുജറാത്ത് ടൈറ്റൻസ് അവരുടെ ആദ്യ സീസണിൽ തന്നെ ഫൈനലിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്

സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായ ജോസ് ബട്ട്ലർ തന്നെയാവും രാജസ്ഥാന്റെ തുറുപ്പ് ചീട്ട്

ഫിനിഷർ റോളിൽ തിളങ്ങുന്ന ഡേവിഡ് മില്ലറുടെ തകർപ്പൻ ഫോം ഗുജറാത്തിന് കരുത്താകും

ഈ സീസണിൽ രണ്ടു ടീമുകളും രണ്ടു തവണ നേർക്കുനേർ വന്നു. രണ്ടിലും വിജയം ഗുജറാത്തിന് ഒപ്പമായിരുന്നു

വാശിയേറിയ പോരാട്ടത്തിന് തന്നെയാവും അഹമ്മദാബാദ് വേദിയാവുക

NEXT STORY

നാല് സെഞ്ചുറികള്‍; ജോസേട്ടന്‍ കോലിയുടെ റെക്കോഡിനൊപ്പം


Swipe-up to View