കുല്‍ദീപും ഖലീലും തിളങ്ങി; കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി


Published:

Updated:

Photo: iplt20.com

മുംബൈ: ഐപിഎല്ലില്‍ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 44 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 171 റണ്‍സില്‍ അവസാനിച്ചു. തോറ്റെങ്കിലും അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത തന്നെയാണ് ഒന്നാമത്.

നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദും 35 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവുമാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ശാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മികച്ച തുടക്കത്തിനായി തകര്‍ത്തടിച്ച വെങ്കടേഷ് അയ്യര്‍ എട്ടു പന്തില്‍ നിന്ന് 18 റണ്‍സുമായി മടങ്ങി. പിന്നാലെ അജിങ്ക്യ രഹാനെ (14 പന്തില്‍ നിന്ന് 8) വീണ്ടും നിരാശപ്പെടുത്തി.

33 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 30 റണ്‍സടിച്ച നിതീഷ് റാണയും 21 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ആന്ദ്രേ റസ്സലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ശ്രേയസിനെ പുറത്താക്കിയതിനൊപ്പം വമ്പനടികള്‍ക്ക് കെല്‍പ്പുള്ള പാറ്റ് കമ്മിന്‍സിനെയും (4), സുനില്‍ നരെയ്‌നെയും (4) 16-ാം ഓവറില്‍ മടക്കി കുല്‍ദീപാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്. സാം ബില്ലിങ്‌സിനും (15) കാര്യമായ സംഭാവന നല്‍കാനായില്ല. ഉമേഷ് യാദവ് (0), റാസിഖ് സലാം (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിരുന്നു. 45 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ടോസ് നേടിയ ശേഷം ഫീല്‍ഡിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഷായും വാര്‍ണറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. ഇരുവരും 8.4 ഓവറില്‍ 93 റണ്‍സ് അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന ഷാ 29 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 51 റണ്‍സടിച്ചു. ഒമ്പതാം ഓവറില്‍ ഷായെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്തും കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരേ ആക്രമണമഴിച്ചുവിട്ടു. 14 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 27 റണ്‍സെടുത്ത് മടങ്ങിയ പന്ത്, വാര്‍ണര്‍ക്കൊപ്പം രണ്ടാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

തുടര്‍ന്നെത്തിയ ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച അക്ഷര്‍ പട്ടേലും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്ന് ഡല്‍ഹിയെ 200 കടത്തുകയായിരുന്നു. അക്ഷര്‍ 14 പന്തില്‍ നിന്ന് 22 റണ്‍സും താക്കൂര്‍ 11 പന്തില്‍ നിന്ന് 29 റണ്‍സും അടിച്ചെടുത്തു.

കൊല്‍ക്കത്ത ബൗളിങ് നിരയില്‍ സുനില്‍ നരെയ്നൊഴികെയുള്ളവരെല്ലാം നന്നായി തല്ലു വാങ്ങി. നരെയ്ന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: ipl 2022 Delhi Capitals against Kolkata Knight Riders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented