ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോനിയുടെ തിരിച്ചുവരവ്; സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് ചെന്നൈ


Photo: iplt20.com

മുംബൈ: നായകന്‍ എം.എസ് ധോനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 13 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണില്‍ ചെന്നൈയുടെ മൂന്നാം ജയമാണിത്. ചെന്നൈ ഉയര്‍ത്തിയ 203 റണ്‍സ് വിജയക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

33 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്ന് ഫോറുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്ന നിക്കോളാസ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി മുകേഷ് ചൗധരി നാലു വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന്റേത് മികച്ച തുടക്കമായിരുന്നു. 35 പന്തില്‍ നിന്ന് 58 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് അഭിഷേക് ശര്‍മ - ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ട് പിരിഞ്ഞത്. 24 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത അഭിഷേകിനെ പുറത്താക്കി മുകേഷ് ചൗധരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠിയേയും (0) മുകേഷ് മടക്കി. തുടര്‍ന്ന് ഏയ്ഡന്‍ മാര്‍ക്രം - വില്യംസണ്‍ കൂട്ടുകെട്ട് ഹൈദരാബാദിനെ മുന്നോട്ടു നയിക്കവെ 10-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ മാര്‍ക്രത്തെ (17) പുറത്താക്കി ഹൈദരാബാദിനെ പ്രതിരോധത്തിലാക്കി. പിന്നാലെ 37 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത വില്യംസണെ ഡ്വെയ്ന്‍ പ്രിറ്റോറിയസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശശാങ്ക് സിങ് (15), വാഷിങ്ടണ്‍ സുന്ദര്‍ (2) എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കാതിരുന്നതോടെ ഹൈദരാബാദ് 13 റണ്‍സകലെ വീണു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഓപ്പണര്‍മാരുടെ കൂട്ടുകെട്ടിന്റെ ബലത്തില്‍ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു.

സെഞ്ചുറിക്ക് ഒരു റണ്ണകലെ നിര്‍ഭാഗ്യകരമായി പുറത്തായ ഋതുരാജ് ഗെയ്ക്‌വാദും അര്‍ധ സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയുമാണ് ചെന്നൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഹൈദരാബാദ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച ഇരുവരും 182 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. 57 പന്തില്‍ നിന്ന് ആറു വീതം സിക്‌സും ഫോറുമടക്കം 99 റണ്‍സെടുത്ത ഋതുരാജിനെ 18-ാം ഓവറില്‍ ടി. നടരാജന്‍ പുറത്താക്കുകയായിരുന്നു. കോണ്‍വെ 55 പന്തില്‍ നിന്ന് നാലു സിക്‌സും എട്ട് ഫോറുമടക്കം 85 റണ്‍സോടെ പുറത്താകാതെ നിന്നു. ധോനിയാണ് (8) പുറത്തായ മറ്റൊരു താരം.

Content Highlights: ipl 2022 Chennai Super Kings beat Sunrisers Hyderabad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented