Photo: twitter.com
ബെംഗളൂരു: ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ഇതുവരെയുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നേടിയത് ഇഷാന്‍ കിഷനാണ്. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം തന്നെ നടന്നു.
ഇതോടെ യുവ്‌രാജ് സിങ്ങിന് ശേഷം ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷന്‍ സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷന്‍ ഏഴിരട്ടിയോളമാണ് ലേലത്തില്‍ സ്വന്തമാക്കിയത്. 2015-ല്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) യുവ്‌രാജ് സിങ്ങിനെ ലേലത്തില്‍ പിടിച്ചത്.
അതേസമയം മാര്‍ക്വി താരങ്ങളും ലേലത്തില്‍ മികച്ച വില സ്വന്തമാക്കി. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് മാര്‍ക്വി താരങ്ങളില്‍ ഏറ്റവും അധികം തുക സ്വന്തമാക്കിയത്. 2 കോടിയായിരുന്നു അയ്യരുടെ അടിസ്ഥാന വില. ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരികെ ടീമിലെത്തിച്ചു. അതേസമയം ദേവ്ദത്ത് പടിക്കലിനെ 7.75 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.
ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്. അതേസമയം ലേല നടപടികള്‍ക്കിടെ ഹ്യൂഗ് എഡ്മെഡെസ് തളര്‍ന്നുവീണത് ആശങ്ക പടര്‍ത്തി. ഉടന്‍ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കല്‍ സേവനം ലഭ്യമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതേത്തുടര്‍ന്ന് തടസപ്പെട്ട ലേല നടപടികള്‍ വൈകീട്ട് 3.30-ന് പുനരാരംഭിച്ചു. എഡ്മെഡെസിന് പകരം പിന്നീട് ലേല നടപടികള്‍ നിയന്ത്രിച്ചത് കമന്റേറ്റര്‍ ചാരു ശര്‍മയാണ്.
ശിഖര്‍ ധവാന്‍ - 8.25 കോടി
കാഗിസോ റബാദ - 9.25 കോടി
ജോണി ബെയര്‍സ്‌റ്റോ - 6.75 കോടി
ഷാരൂഖ് ഖാന്‍ - 9 കോടി
രാഹുല്‍ ചാഹര്‍ - 5.25 കോടി
ഇഷാന്‍ പോറല്‍ - 25 ലക്ഷം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ശ്രേയസ് അയ്യര്‍ - 12.25 കോടി
പാറ്റ് കമ്മിന്‍സ് - 7.25 കോടി
നിതീഷ് റാണ - 8 കോടി
ഗുജറാത്ത് ടൈറ്റന്‍സ്
മുഹമ്മദ് ഷമി - 6.25 കോടി
ജേസണ്‍ റോയി - 2 കോടി
ലോക്കി ഫെര്‍ഗൂസന്‍ - 10 കോടി
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഡേവിഡ് വാര്‍ണര്‍ - 6.25 കോടി
മിച്ചല്‍ മാര്‍ഷ് - 6.50 കോടി
ശാര്‍ദുല്‍ താക്കൂര്‍ - 10.75 കോടി
കുല്‍ദീപ് യാദവ് - 2 കോടി
മുസ്തഫിസുര്‍ റഹ്മാന്‍ - 2 കോടി
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
മനീഷ് പാണ്ഡെ 4.60 കോടി
ജേസണ്‍ ഹോള്‍ഡര്‍ - 8.75 കോടി
ക്വിന്റണ്‍ ഡിക്കോക്ക് - 6.75 കോടി
ദീപക് ഹൂഡ - 5.75 കോടി
മാര്‍ക്ക് വുഡ് - 7.50 കോടി
ആവേശ് ഖാന്‍ - 10 കോടി
ക്രുണാല്‍ പണ്ഡ്യ - 8.25 കോടി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഹര്‍ഷല്‍ പട്ടേല്‍ - 10.75 കോടി
ഫാഫ് ഡുപ്ലെസി - 7 കോടി
വാനിന്ദു ഹസരംഗ - 10.75 കോടി
ദിനേഷ് കാര്‍ത്തിക്ക് - 5.50 കോടി
ജോഷ് ഹെയ്‌സല്‍വുഡ് - 7.75 കോടി
രാജസ്ഥാന്‍ റോയല്‍സ്
ദേവ്ദത്ത് പടിക്കല്‍ - 7.75 കോടി
ട്രെന്റ് ബോള്‍ട്ട് - 8 കോടി
ഷിംറോണ്‍ ഹെറ്റ്മയര്‍ - 8.50 കോടി
യുസ്‌വേന്ദ്ര ചാഹല്‍ - 6.50 കോടി
പ്രസിദ്ധ് കൃഷ്ണ - 10 കോടി
കെ.സി കരിയപ്പ - 30 ലക്ഷം
ചെന്നൈ സൂപ്പര്‍ കിങ്‌സ്
അമ്പാട്ടി റായുഡു - 6.75 കോടി
റോബിന്‍ ഉത്തപ്പ - 2 കോടി
ഡ്വെയ്ന്‍ ബ്രാവോ - 4.40 കോടി
ദീപക് ചാഹര്‍ - 14 കോടി
കെ.എം ആസിഫ് - 20 ലക്ഷം
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
വാഷിങ്ടണ്‍ സുന്ദര്‍ - 8.75 കോടി
നിക്കോളാസ് പുരന്‍ - 10.75 കോടി
ടി. നടരാജന്‍ - 4 കോടി
ഭുവനേശ്വര്‍ കുമാര്‍ - 4.20 കോടി
രാഹുല്‍ ത്രിപാഠി - 8.50 കോടി
അഭിഷേക് ശര്‍മ - 6.50 കോടി
ശ്രേയസ് ഗോപാല്‍ - 75 ലക്ഷം
മുംബൈ ഇന്ത്യന്‍സ്
ഇഷാന്‍ കിഷന്‍ - 15.25 കോടി
ഡെവാള്‍ഡ് ബ്രെവിസ് - 3 കോടി
മുരുകന്‍ അശ്വിന്‍ - 1.60 കോടി
ബേസില്‍ തമ്പി - 30 ലക്ഷം
ലേലത്തിന്റെ തത്സമയ വിവരങ്ങള്‍ താഴെ അറിയാം...
Content Highlights: IPL 2022 Auction Live Updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..