Photo: twitter.com/IPL
മുംബൈ: ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കി പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ്. മുബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ വെറും 3 റണ്‍സ് മാത്രമാണ് സാംസ് വഴങ്ങിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍52(36) വൃദ്ധിമാന്‍ സാഹ 55(40) എന്നിവര്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. 12.1 ഓവറില്‍ ഈ കൂട്ടുകട്ട് പിരിയുമ്പോള്‍ സ്‌കോര്‍ 106 റണ്‍സ് എത്തിയിരുന്നു. എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും റണ്‍ നിരക്ക് ഉയരാതിരുന്നതും ഗുജറാത്തിന്റെ ജയത്തിന് തടയിട്ടു. ഹാര്‍ദിക് പാണ്ഡ്യ 24(14) റണ്ണൗട്ടായതും ഗുജറാത്തിന് തിരിച്ചടി.
സീസണിലെ മികച്ച ഫിനിഷര്‍മാരായ രാഹുല്‍ തെവാട്ടിയ 3(4) ഡേവിഡ് മില്ലര്‍ 19*(14) എന്നിവര്‍ അവസാന ഓവറില്‍ ക്രീസിലുണ്ടാിരുന്നതിനാല്‍ തന്നെ ഗുജറാത്ത് ജയിക്കാനായിരുന്നു സാധ്യത. എന്നാല്‍ തെവാട്ടിയ റണ്ണൗട്ടായതും അവസാന രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ഒരു റണ്‍ പോലും നേടാന്‍ മില്ലര്‍ക്ക് കഴിയാതിരുന്നതും മുംബൈക്ക് ജയമൊരുക്കി.മുബൈക്ക് വേണ്ടി മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റും കൈറണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറും മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. ഓപ്പണര്‍മാരായ നായകന്‍ രോഹിത് ശര്‍മ 43(28) ഇഷാന്‍ കിഷന്‍ 45(29) എന്നിവര്‍ മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്.21 പന്തില്‍ 4 സിക്സറുകളുള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിളങ്ങി. തിലക് വര്‍മ 21(16), സൂര്യകുമാര്‍ യാദവ് 13(11) കൈറണ്‍ പൊള്ളാര്‍ഡ് 1(14) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.
ഒരു ഘട്ടത്തില്‍ മുംബൈയുടെ സ്‌കോര്‍ 200ന് മുകളില്‍ പോകുമെന്ന് തോന്നിച്ചുവെങ്കിലും പൊള്ളാര്‍ഡിന്റെ മെല്ലെപോക്ക് തിരിച്ചടിയായി. ഗുജറാത്തിന്റെ മികച്ച ബൗളിങ്ങും സ്‌കോര്‍ 177ല്‍ പിടിച്ച് നിര്‍ത്തുന്നതില്‍ നിര്‍ണായകമായി. നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്‍ ആണ് ബൗളിങ്ങില്‍ തിളങ്ങിയത്.അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, പ്രദീപ് സാങ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയിച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് ഈ സീസണില്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമാകുമായിരുന്നു.
Content Highlights: gujarat titans vs mumbai indians


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..