
ഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിനിടെ റൺഔട്ടിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ
പുണെ: ഐ.പി.എല്‍. ക്രിക്കറ്റില്‍ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ചൊവ്വാഴ്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 62 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കടന്നത്. ആദ്യ ഐ.പി.എല്‍. കളിക്കുന്ന നവാഗതരായ ഗുജറാത്തിന് അഭിമാനനേട്ടം.
സ്കോര്‍: ഗുജറാത്ത് നാലിന് 144, ലഖ്നൗ 13.5 ഓവറില്‍ 82ന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് നേടിയത് ഐ.പി.എലിനെ സംബന്ധിച്ച് താരതമ്യേന ചെറിയ സ്കോര്‍. ലഖ്നൗ അനായാസം ജയിച്ചേക്കാമെന്ന് തോന്നല്‍. എന്നാല്‍, ഫലം തിരിച്ചായിരുന്നു. അവിശ്വസനീയമായി ലഖ്നൗ ബാറ്റിങ് തകര്‍ന്നു. 49 പന്തില്‍ 63 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും 3.5 ഓവറില്‍ 24 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ഗുജറാത്തിന് തകര്‍പ്പന്‍ ജയമൊരുക്കിയത്.
26 പന്തില്‍ 27 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ലഖ്നൗവിന്റെ ടോപ്സ്കോറര്‍. എട്ട് ബാറ്റര്‍മാര്‍ക്ക് രണ്ടക്ക സ്കോറിലെത്താനായില്ല. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (8), ക്വിന്റണ്‍ ഡി കോക്ക് (11) എന്നിവര്‍ പരാജയപ്പെട്ടതോടെ ലഖ്നൗ ബാറ്റിങ് കൂപ്പുകുത്തി.
ഡേവിഡ് മില്ലര്‍ (26), രാഹുല്‍ തെവാട്ടിയ (പുറത്താവാതെ 22) എന്നിവരുടെ ഇന്നിങ്സുകളും ഗുജറാത്തിനെ സഹായിച്ചു. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ രാഹുല്‍ തെവാട്ടിയയുടെ മൂന്ന് ഫോറടക്കം 16 റണ്‍സ് കിട്ടിയത് ഇന്നിങ്സിന്റെ അവസാനഭാഗത്ത് ഗുജറാത്തിന് ആശ്വാസമായി. ഇന്നിങ്സില്‍ ആകെയുണ്ടായത് 15 ഫോറുകള്‍. ആകെയൊരു സിക്സടിച്ചത് ഡേവിഡ് മില്ലര്‍ മാത്രം. ഇന്നിങ്സിലുടനീളം ശുഭ്മാന്‍ ഗില്‍ ബാറ്റുചെയ്തു. 49 പന്ത് നേരിട്ട് ഏഴ് ഫോറടിച്ചു. മില്ലറുമൊത്ത് 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മില്ലര്‍ 24 പന്തിലാണ് 26 റണ്‍സെടുത്തത്. ഹാര്‍ദിക് പാണ്ഡ്യ (11), മാത്യു വെയ്ഡ് (10), വൃദ്ധിമാന്‍ സാഹ (5) എന്നിവര്‍ നിരാശപ്പെടുത്തി. ലഖ്നൗവിന് വേണ്ടി ആവേശ് ഖാന് രണ്ട് വിക്കറ്റെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..