ഐപിഎൽ കിരീടം ഉയർത്തുന്ന ഗുജറാത്ത് ടൈറ്റൻസ്, ജോസ് ബട്‌ലർ |ഫോട്ടോ:www.iplt20.com
അഹമ്മദാബാദ്: പതിനഞ്ചാമത് ഐപിഎല്‍ എഡിഷന്റെ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ച് തങ്ങളുടെ ആദ്യ ടൂര്‍ണ്ണമെന്റില്‍ തന്നെ കിരീടം ചൂടിയിരിക്കുകയാണ് ഗുജറാത്ത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ആള്‍റൗണ്ടര്‍ മികവിലായിരുന്നു ഗുജറാത്തിന്റെ ജയം. കിരീടം നഷ്ടമായെങ്കിലും സമ്മാനദാന വിതരണത്തില്‍ രാജസ്ഥാന് സന്തോഷിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു.
രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ ടൂര്‍ണ്ണമെന്റിലെ വ്യക്തിഗത മികവിനുള്ള മിക്ക അവാര്‍ഡുകളും സ്വന്തമാക്കി അറുപത് ലക്ഷം രൂപ നേടി. ആറ് അവാര്‍ഡുകളാണ് ബട്‌ലറെ തേടിയെത്തിയത്.
863 റണ്‍സ് നേടി സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ വാരിക്കൂട്ടിയ താരമായി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് ലഭിച്ച താരത്തിന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും ബട്‌ലറാണ്. 45 സിക്‌സറുകളാണ് ബട്‌ലര്‍ ഈ സീസണില്‍ പറത്തിയത്. ഇതിനും ലഭിച്ചു പത്ത് ലക്ഷം രൂപയുടെ അവാര്‍ഡ്. ഫോറുകളുടെ കാര്യത്തിലും ബട്‌ലറെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. പത്ത് ലക്ഷം രൂപയുടെ അവര്‍ഡ് ഈ നേട്ടത്തിനും കിട്ടി. ഏറ്റവും കൂടുതല്‍ സിക്‌സറുകളും ഫോറുകളും അടിച്ചെടുത്തതിന് പുറമെ സീസണിലെ ഗെയിംചേഞ്ചറായതിനും ബട്‌ലര്‍ക്ക് പത്ത് ലക്ഷം രൂപയുടെ മറ്റൊരു അവാര്‍ഡ് കിട്ടി. സീസണിലെ പവര്‍ ഓഫ് ദി പ്ലയര്‍ ആയതിനാണ് അടുത്ത പത്ത് ലക്ഷം കിട്ടിയത്. സീസണിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പത്ത് ലക്ഷം കൂടി ലഭിച്ചതോടെ ആകെ ബട്‌ലറുടെ അക്കൗണ്ടില്‍ അറുപത് ലക്ഷം രൂപ വന്നു.
ഓറഞ്ച് തൊപ്പിക്ക് പുറമെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന് ലഭിക്കുന്ന പര്‍പ്പിള്‍ തൊപ്പിക്കുള്ള അവാര്‍ഡും രാജസ്ഥാന് തന്നെയായിരുന്നു. പത്ത് ലക്ഷം രൂപയുടെ ഈ അവാര്‍ഡ് രാജസ്ഥാന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് സ്വന്തമാക്കിയത്.
ടൂര്‍ണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിനുള്ള അവാര്‍ഡ് ഗുജറാത്തിന്റെ ലോക്കി ഫെര്‍ഗൂസണിനാണ്. ഫൈനലില്‍ 157.3 സ്പീഡില്‍ പന്തെറിഞ്ഞ ഫെര്‍ഗൂസണ്‍ പത്ത് ലക്ഷം രൂപയാണ് നേടിയത്.
സീസണിലെ എമേര്‍ജിങ് പ്ലയറായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാന്‍ മാലിക്കിനെയാണ് തിരഞ്ഞെടുത്തത്. 22-കാരനായ താരത്തിന് പത്ത് ലക്ഷം ലഭിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച ക്യാച്ച് ലഖ്‌നൗ താരം എവിന്‍ ലൂയിസാണ് നേടിയത്. പത്ത് ലക്ഷം രൂപയുടെ അവാര്‍ഡാണ് എവിന്‍ ലൂയിസിന് മികച്ച ക്യാച്ചിന് സമ്മാനമായി ലഭിച്ചത്.
കിരീടം നേടിയ ഗുജറാത്തിന് 20 കോടി രൂപയും റണ്ണേഴ്‌സ് അപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് 12.5 കോടി രൂപയും വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റിലെ പഞ്ച് സ്‌ട്രൈക്കറായി ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. ടാറ്റ പഞ്ച് കാറാണ് പാണ്ഡ്യക്ക് കിട്ടിയത്.
Content Highlights: Full list of IPL 2022 prize money details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..