ഡേവോൺ കോൺവേയും കിം വാട്‌സണും | Photo: twitter/ chennai super kings
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസീലന്‍ഡ് താരം ഡേവോണ്‍ കോണ്‍വേയുടെ പ്രീ വെഡ്ഡിങ് പാര്‍ട്ടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. തനത് തമിഴ് വേഷമണിഞ്ഞാണ് കോണ്‍വേയും പങ്കാളി കിം വാട്‌സണും പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ച് ചെന്നൈ ടീമിലെ താരങ്ങള്‍ക്ക് ഒരുക്കിയതായിരുന്നു പാര്‍ട്ടി.
വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമായിരുന്നു കോണ്‍വേയുടെ വേഷം. മഞ്ഞ സാരിയിലാണ് കിം പ്രത്യക്ഷപ്പെട്ടത്. കുര്‍ത്തയും മുണ്ടും ധരിച്ച് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനി, മോയിന്‍ അലി, ഋതുരാജ് ഗെയ്ക് വാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശിവം ദുബെ, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരും ഇരുവര്‍ക്കും ആശംസ അറിയിച്ചു.
ഇതിന്റെ ചിത്രങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ദേവനും ദേവിയും എന്ന തലക്കെട്ടോടെയാണ് ചെന്നൈ ചിത്രം ട്വീറ്റ് ചെയ്തത്.
ഇത്തവണ താരലേലത്തില്‍ ഒരു കോടി രൂപ മുടക്കിയാണ് കോണ്‍വേയെ ചെന്നൈ ടീമിലെത്തിച്ചത്. ഇതുവരെ ഒരു മത്സരം മാത്രമാണ് കിവീസ് താരം കളിച്ചത്. കിം വാട്‌സണുമായുള്ള കോണ്‍വേയുടെ വിവാഹം ഉടനുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. 2020-ല്‍ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു.
Content Highlights: Devon Conway's Pre-Wedding Party With Traditional Indian Wear
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..