Photo: ANI
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രധാന താരങ്ങളിലൊരാളായ ദീപക് ചാഹറിന് ഈ സീസണ് നഷ്ടമാകും. പരിക്കാണ് താരത്തിന് വെല്ലുവിളിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ചാഹര്‍ വിശ്രമത്തിലായിരുന്നു.
ചാഹര്‍ പരിക്കില്‍ നിന്ന് മോചിതനായി ഈ ആഴ്ച കളിക്കളത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി ഫിറ്റ്നെസ് വീണ്ടെടുത്ത ചാഹറിനെ വീണ്ടും പരിക്ക് വലയ്ക്കുകയായിരുന്നു. പുറംവേദന അനുഭവപ്പെട്ട ചാഹര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്.
ഇതുവരെ ഈ സീസണില്‍ ചാഹറിന് കളിക്കാനായിട്ടില്ല. ഇത്തവണ 14 കോടി രൂപ മുടക്കിയാണ് ചാഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ചാഹറിന്റെ സേവനം ലഭ്യമാകാത്ത നിലയ്ക്ക് ചെന്നൈയുടെ ബൗളിങ് വിഭാഗം ദുര്‍ബലമാകും.
നിലവില്‍ ആദ്യ നാല് മത്സരങ്ങളും തോറ്റ ചെന്നൈ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. പുതിയ നായകന് രവീന്ദ്ര ജഡേജയുടെ കീഴില്‍ ഒരു വിജയം പോലും നേടാന്‍ ചെന്നൈയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Content Highlights: Deepak Chahar's comeback looks doubtful due to back injury
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..