ഡേവിഡ് വില്ലി | Photo: twitter/RCB
മുംബൈ: ഇന്ത്യയില്‍ പവര്‍പ്ലേ ഓവറുകളില്‍ ബൗള്‍ ചെയ്യുന്നതിലും എളുപ്പം ടീമംഗങ്ങള്‍ക്ക് മുഴുവന്‍ കാപ്പിയുണ്ടാക്കി കൊടുക്കലാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓള്‍ റൗണ്ടര്‍ ഡേവിഡ് വില്ലി. പേസും ബൗണ്‍സും കുറഞ്ഞ, ബാറ്റിങ്ങിനെ സഹായിക്കുന്ന ഇന്ത്യയിലെ വിക്കറ്റുകളില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാറില്ല.
ഇംഗ്ലീഷ് ബൗളറായ ഡേവിഡ് വില്ലിയെ പോലുള്ളവര്‍ പേസും ബൗണ്‍സുമുള്ള പിച്ചുകളിലാണ് ബോള്‍ ചെയ്തു പരിശീലിക്കുന്നത്. ഇന്ത്യയിലെ സാഹചര്യത്തിലെത്തുമ്പോള്‍ ഇവര്‍ നിറംമങ്ങുന്നു. സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്നു ഓവറില്‍ 28 റണ്‍സാണ് വില്ലി വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ വില്ലി മെച്ചപ്പെട്ടു. രണ്ട് ഓവറില്‍ ഏഴു റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പായിരുന്നു വില്ലിയുടെ പ്രതികരണം. ഇന്ത്യയില്‍ പവര്‍ പ്ലേയില്‍ ബൗള്‍ ചെയ്യുന്നതാണോ കാപ്പി ഉണ്ടാക്കുന്നതാണോ എളുപ്പം എന്നായിരുന്നു വില്ലിയോട് അവതാരകന്റെ ചോദ്യം. 'ടീമിലെ എല്ലാവര്‍ക്കും കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണ് എളുപ്പം. ടീമിലെ ഒത്തിണക്കം നിലനിര്‍ത്തുക എന്നതാണ് എന്റെ ചുമതല. അടുത്ത മത്സരത്തില്‍ അതു പ്രതിഫലിക്കുമെന്ന് കരുതാം' വില്ലി മറുപടി നല്‍കി.
Content Highlights: David Willey on the perils of bowling with the new ball in IPL 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..