Photo: iplt20.com
മുംബൈ: ഐപിഎല്‍ 15-ാം സീസണിന് ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെ തുടക്കമാകുകയാണ്. തുടച്ചയായ നാലാം വര്‍ഷവും ഐപിഎല്ലിന് മുന്നോടിയായി നടക്കാറുള്ള വര്‍ണശഭളമായ ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെയാണ് ഇത്തവണത്തെ സീസണും തുടക്കമാകുക.
എന്നാല്‍ ഇത്തവണത്തെ ആദ്യ മത്സരത്തിനു മുമ്പ് ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരങ്ങളെ ബിസിസിഐ ആദരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ടോക്യോയിലെ മെഡല്‍ ജേതാക്കളെ ആദരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാരണം ഇതിനായി ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനു മുമ്പ് മെഡല്‍ ജേതാക്കളെ ആദരിക്കാമെന്ന ചര്‍ച്ച വരുന്നത്.
2021-ല്‍ നടന്ന ടോക്യോ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നീരജ് ചോപ്ര, മീരാബായ് ചാനു, രവികുമാര്‍ ദഹിയ, പി.വി സിന്ധു, ലവ്ലിന ബോര്ഗോഹെയ്ന്, ബജ്റംഗ് പുനിയ, ഇന്ത്യന്‍ ഹോക്കി ടീം എന്നിവരാണ് ടോക്യോയില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.
അതേസമയം 2011-ന് ശേഷം ആദ്യമായി 10 ടീമുകളുടെ പോരാട്ടമാണ് ഇക്കുറി ഐപിഎല്ലില്‍. ലഖ്നൗ സൂപ്പര്‍ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതുമുഖങ്ങള്‍. മത്സരങ്ങളുടെ എണ്ണം 60-ല്‍നിന്ന് 74 ആയി ഉയര്‍ന്നു. കോവിഡിന്റെ പിടിയില്‍നിന്ന് രാജ്യം ഏറെക്കുറെ മോചിതമായ സന്ദര്‍ഭത്തിലാണ് ഇത്തവണത്തെ ഐ.പി.എല്‍. 2021-ല്‍ യു.എ.ഇ.യില്‍ നടന്ന ലീഗ് ദുരന്തസമാനമായിരുന്നു. കോവിഡ് കുതിച്ചുയര്‍ന്നതോടെ ലീഗ് ഇടയ്ക്കുവെച്ചുനിര്ത്തി. പിന്നീട് നാലുമാസത്തിന് ശേഷമാണ് പുനരാരംഭിച്ചത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.
Content Highlights: bcci to honor tokyo olympic medal winners ahead of the inaugural match of ipl 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..