ഐ.പി.എല്‍: സ്‌റ്റേഡിയത്തില്‍ 50 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കിയേക്കും


മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വന്നതോടെയാണിത്. 

Photo: AFP

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 50 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്ന കാര്യം ബി.സി.സി.ഐയുടെ പരിഗണനയില്‍. മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ വന്നതോടെയാണിത്.

അടുത്ത ആഴ്ച മുതല്‍ സ്റ്റേഡിയത്തിലേക്ക് 50 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ടാകുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബി.സി.സി.ഐ വ്യക്തമാക്കി. നിലവില്‍ 25 ശതമാനം കാണികള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം മൂലം കഴിഞ്ഞ സീസണ്‍ യു.എ.ഇയില്‍ വെച്ചാണ് പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ വെച്ച് 25 മത്സരങ്ങള്‍ നടത്തിയ ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം തന്നെ മഹാരാഷ്ട്രയില്‍ വെച്ചാണ് നടക്കുന്നത്. വാംഖഡെ, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയങ്ങളില്‍ 20 മത്സരങ്ങള്‍ വീതം നടക്കും. ബ്രാബോണ്‍ സ്‌റ്റേഡവും എം.എച്ച്.സി.എ സ്‌റ്റേഡിയവും 15 വീതം മത്സരങ്ങള്‍ക്ക് വേദിയാകും. പ്ലേ ഓഫ് മത്സരങ്ങളുടെ വേദി നിശ്ചയിച്ചിട്ടില്ല.

Content Highlights: BCCI likely to allow 50 pc crowd in stadiums from next week in ipl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented