Photo: PTI
അടുത്തവര്‍ഷത്തെ ഐപിഎല്‍ സീസണില്‍ താന്‍ തിരിച്ചെത്തുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ. ബി ഡിവില്ലിയേഴ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്ന ഡിവില്ലിയേഴ്സ്, കഴിഞ്ഞ വര്‍ഷം നവംബറിലാണ് താന്‍ വിരമിക്കുകയാണെന്നും ഇനി ഐപിഎല്ലിലേക്കില്ലെന്നും പ്രഖ്യാപിച്ചത്.
ബാംഗ്ലൂര്‍ ടീമിലേക്ക് തന്നെയാകും തിരിച്ചുവരികയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ കളിക്കാരനായിട്ടാണോ പരിശീലകനായിട്ടാണോ തിരിച്ചുവരവ് എന്ന കാര്യത്തില്‍ ഡിവില്ലിയേഴ്സ് പ്രതികരിച്ചിട്ടില്ല. വി.യു സ്പോര്ട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് ഡിവില്ലിയേഴ്സ് താന്‍ തിരിച്ചുവരുന്ന കാര്യം വെളിപ്പെടുത്തിയത്.
അടുത്ത വര്‍ഷം ബാംഗ്ലൂരില്‍ മത്സരങ്ങള്‍ നടക്കുമെന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ തന്റെ രണ്ടാമത്തെ ഹോം ടൗണിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചിന്നസ്വാമി സ്റ്റേഡിയം നിറഞ്ഞുകവിയുന്നത് കാണണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
2011 മുതല്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ് ഡിവില്ലിയേഴ്സ്. 2018-ല്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ച താരം 2021 വരെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നിരുന്നു.
Content Highlights: AB de Villiers has confirmed his return to ipl 2023
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..