Photo: twitter.com/KKRiders
കൊല്‍ക്കത്ത: 2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള തയ്യാറെടുപ്പിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ കിരീടം നേടാനാണ് ടീമിന്റെ ശ്രമം. അതിന്റെ ഭാഗമായി പുതിയൊരു താരത്തെക്കൂടി കൊല്‍ക്കത്ത ടീമില്‍ കൊണ്ടുവന്നു.
ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് കൊല്‍ക്കത്ത റാഞ്ചിയത്. ഇംഗ്ലണ്ടിന്റെ അലെക്‌സ് ഹെയ്ല്‍സിന് പകരമാണ് ഫിഞ്ചിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ബയോ ബബിളില്‍ ഏറെനാള്‍ കഴിയാനാകില്ല എന്ന കാരണം വ്യക്തമാക്കി ഹെയ്ല്‍സ് ഈയിടെ ഐ.പി.എല്ലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
നിലവിലെ ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയെ കിരീടത്തിലേക്ക് നയിച്ചത് ഫിഞ്ച് ആയിരുന്നു. ഓസീസിനായി 88 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 2686 റണ്‍സ് നേടിയ ഫിഞ്ച് രണ്ട് തവണ സെഞ്ചുറിയും സ്വന്തമാക്കി.
ഒന്നരക്കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഫിഞ്ചിനെ സ്വന്തമാക്കിയത്. ഇതുവരെ 87 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച ഫിഞ്ച് രണ്ടായിരത്തിലധികം റണ്‍സും നേടിയിട്ടുണ്ട്.
രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്തയാണ് ഇത്തവണ ഉദ്ഘാടന മത്സരം കളിക്കുന്നത്. മാര്‍ച്ച് 26 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കൊല്‍ക്കത്തയുടെ എതിരാളി.
Content Highlights: Aaron Finch joins KKR as replacement for Alex Hales
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..