Representative Image | Photo: Gettyimages.in
കോവിഡ് കാരണം വിവിധ ശാരീരികപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരേറെ. ശ്വാസകോശത്തിനും ശരീരത്തിന്റെ പൊതുവേയുള്ള പ്രതിരോധശേഷിക്കും ദഹനപ്രക്രിയയ്ക്കുമാണ് കോവിഡ് ദോഷങ്ങളുണ്ടാക്കുന്നത്. അവയെ ഫലപ്രദമായി ചെറുത്ത് പഴയ നിലയിലേക്കെത്താൻ ഉതകുന്ന ആസനമുറകളെ പരിചയപ്പെടുത്തുകയാണ് മുപ്പതുവർഷത്തിലേറെയായി യോഗ പരിശീലിപ്പിക്കുന്ന ആചാര്യൻ പൊൻകുന്നം തകടിയേൽ ടി.ആർ.സുരേഷ്‌കുമാർ.
എം.ജി.സർവകലാശാലയിൽനിന്ന് യോഗ ഡിപ്ലോമ നേടിയിട്ടുണ്ട്. നിർദേശിച്ച ആസനങ്ങളെല്ലാം ഏതെങ്കിലും യോഗാചാര്യനിൽനിന്ന് നേരിട്ട് അഭ്യസിച്ചതിന് ശേഷം ചെയ്യണം. രോഗാവസ്ഥയിൽ യോഗ ചെയ്യരുത്. രോഗലക്ഷണങ്ങളിൽനിന്ന് മുക്തിനേടിയതിന് ശേഷമാകണം പരിശീലനം.
പ്രാണായാമം
.jpg?$p=4602820&&q=0.8)
രക്തം ശുദ്ധീകരിക്കപ്പെടുന്നു. മനസ്സ് ശാന്തമാകുന്നു. ശ്വാസകോശ രോഗങ്ങൾക്കെല്ലാം ഫലപ്രദം. മസ്തിഷ്‌കം കൂർമതയേറിയതാകും. പ്രാണിക് ഊർജത്തിന്റെ എല്ലാനാളങ്ങളും ഈ ക്രിയയിലൂടെ തുറക്കും. വിഷപദാർഥങ്ങളെ നീക്കി രക്തത്തെ ശുദ്ധീകരിക്കും. മാനസികശേഷി വർധിക്കും. ജലദോഷം വരാതിരിക്കും. തലവേദന, കൊടിഞ്ഞി, മൂക്കടപ്പ്, സൈനസൈറ്റിസ് എന്നിവയിൽനിന്ന് മോചനമാകും.
ഭുജംഗാസനം
ദഹനശക്തി വർധിക്കുന്നു. മലശോധന സുഗമമാക്കുന്നു. നട്ടെല്ലിനും ഞരമ്പുകൾക്കും അതുമായി ബന്ധപ്പെട്ട മസിലുകൾക്കും ഗുണം ലഭിക്കുന്നു. ശ്വാസകോശ സംബന്ധമായ എല്ലാരോഗങ്ങളും മാറുന്നു.
സുപ്ത വജ്രാസനം
ശ്വാസകോശം പൂർണമായി വികസിക്കുന്നു. മറ്റു ഗുണങ്ങൾ- ശരീരത്തിന് നല്ല അയവുലഭിക്കുന്നു. നട്ടെല്ലിന് പൂർണമായ വ്യായാമം, മലബന്ധം ഇല്ലാതാകുന്നു. അപസ്മാരം മാറും. സുഖനിദ്ര ലഭിക്കും. അടിവയറ്റിലെ എല്ലാ അവയവങ്ങൾക്കും ആവശ്യമായ രക്തചംക്രമണം ലഭിക്കും. ആർത്തവകാലത്തെ വയറുവേദനയ്ക്ക് ചികിത്സയാണീ ആസനം.
ചന്ദ്രാസനം
നെഞ്ചിന് വിരിവും ശ്വാസകോശങ്ങൾക്ക് വികാസവും ലഭിക്കും. മറ്റുഗുണങ്ങൾ-നട്ടെല്ലിനോട് ബന്ധപ്പെട്ട മാംസപേശികൾക്ക് ബലവും ഉറപ്പും അയവും ലഭിക്കും.
ഗോമുഖാസനം
ശ്വാസകോശ രോഗങ്ങൾ ശമിക്കുന്നതിനൊപ്പം മാറിന് കൂടുതൽ വിരിവ് ലഭിക്കും. മുതുകുവേദന ഇല്ലാതാകും. ഏകാഗ്രത വർധിക്കും, ഹെർണിയ പാടേ ഒഴിവാകും. മലബന്ധം, മൂലക്കുരു എന്നിവ ശമിക്കും. പ്രമേഹരോഗത്തിന് കുറവുവരുത്തും. ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കും.
നൗകാസനം
ശ്വാസകോശവും ശ്വസനനാളിയും വികസിക്കും. ഗ്യാസ്ട്രബിൾ ഇല്ലാതാകും. വയറ്റിലെ വിര, കൃമി എന്നിവ നശിക്കും. ദഹനശക്തി വർധിക്കും. നട്ടെല്ലിലെ പ്രധാന നാഡികളായ സുഷുമ്‌ന, ഇഡ, പിംഗള എന്നിവ ശക്തമാകും.
മത്സ്യാസനം
ശ്വാസക്കുഴലുകളും ശ്വാസകോശങ്ങളും വികസിച്ച് അവയിലെ കഫത്തെ ഇളക്കി പുറന്തള്ളും. കഴുത്തിലും തലയിലുമുണ്ടാകുന്ന രക്തസഞ്ചാരത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ആസ്തമ, ബ്രോങ്കൈറ്റിസ്, ഉദരരോഗങ്ങൾ എന്നിവ ശമിക്കും. മലബന്ധം, അർശസ്, നട്ടെല്ലുവേദന എന്നിവ ശമിക്കും.
ത്രികോണാസനം
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കെല്ലാം ഉത്തമം. നട്ടെല്ല് അയവുള്ളതാകുന്നു. പുറത്തെ നാഡിഞരമ്പുകൾ ശക്തമാകുന്നു. അടിവയറ്റിലെ അവയവങ്ങൾ ശക്തമാകുന്നു. ദഹനപ്രക്രിയ സുഗമമാകും. അരക്കെട്ട് ഒതുങ്ങും.
Content Highlights: yoga for post covid recovery, yoga benefits, yoga poses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..