ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ മികച്ച വഴി; സൂര്യനമസ്കാരം ചെയ്യുംവിധം


2 min read
Read later
Print
Share

ശരീരത്തിലെ മുഴുവൻ മാംസപേശികളെയും നന്നായി സ്‌ട്രെച്ച് ചെയ്യാനും സൂര്യനമസ്‌ക്കാരം സഹായിക്കുന്നു. 

Representative Image | Photo: Gettyimages.in

രീരത്തിന്റെ എല്ലാം ഭാഗങ്ങൾക്കും വ്യായാമം ലഭിക്കുന്ന നല്ലൊരു യോഗാഭ്യാസമാണ് സൂര്യനമസ്‌കാരം. ഇത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു. ശരീരത്തിലെ മുഴുവൻ മാംസപേശികളെയും നന്നായി സ്‌ട്രെച്ച് ചെയ്യാനും സൂര്യനമസ്‌ക്കാരം സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോരുത്തരും അവരവരുടെ കഴിവിന് അനുസരിച്ച് മാത്രം ചെയ്യുക. പുറംവേദന, കാൽമുട്ടുവേദന, അടുത്തിടെ ഏതെങ്കിലും തരത്തിലുള്ള സർജറികൾ കഴിഞ്ഞവർ, ആർത്തവം ഉള്ളവർ, ഗർഭിണികൾ, ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ എന്നിവർ ഇത് ഒഴിവാക്കുക. വിദഗ്ധ നിർദേശപ്രകാരം മാത്രം ചെയ്താൽ മതി

ചെയ്യുന്ന വിധം

സൂര്യനമസ്‌ക്കാരത്തിൽ 12 സ്റ്റെപ്പുകളാണുള്ളത്.

ആദ്യം കാലുകൾ ചേർത്തുവെച്ച് നിൽക്കുക. തോൾഭാഗം പുറകിലേക്കാക്കി നെഞ്ച് പരമാവധി വിരിച്ചുപിടിക്കുക. കൈകൾ കൂപ്പി നമസ്‌കാര മുദ്രയിൽ പിടിക്കുക. മുന്നിലുള്ള ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രണമാസനം. ഇതാണ് സ്ഥിതി.
സ്റ്റെപ് 1 ഹസ്ത ഉത്ഥാനാസനം: ശ്വാസം എടുത്തുകൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി പതുക്കെ പുറകിലേക്ക് വളയുക. കാൽമുട്ട് വളയരുത്. തല കൈകളുടെ നടുവിൽ തന്നെ ആയിരിക്കണം.
സ്റ്റെപ് 2 പാദഹസ്താസനം: ശ്വാസം പുറത്തുവിട്ടുകൊണ്ട് വളരെസാവധാനം മുന്നിലേക്ക് വളയുക. കാൽമുട്ട് വളയരുത്. തല കാൽമുട്ടിലേക്ക് അടുപ്പിക്കുക. കൈകൾ കാൽപ്പത്തിയുടെ ഇരുവശങ്ങളിൽ വെക്കുക.
സ്റ്റെപ് 3 അശ്വസഞ്ചലനാസനം: ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഇടതുകാൽ പുറകിലേക്ക് സ്‌ട്രെച്ച് ചെയ്യുക. വലതുകാൽ ഇരുകൈപ്പത്തിക്കും നടുവിൽ ആയിരിക്കണം. അരക്കെട്ട് താഴേക്ക് വളയ്ക്കണം. നേരെനോക്കുക. തുടഭാഗം തറയ്ക്ക് സമാന്തരമായിരിക്കണം.
സ്റ്റെപ്പ് 4 ചതുരംഗദണ്ഡാസനം: ശ്വാസം പുറത്തുവിട്ടുകൊണ്ട് വലതുകാലും പുറകിലേക്ക് സ്‌ട്രെച്ച് ചെയ്ത് കയ്യിലും കാലിലുമായി ശരീരത്തെ ദണ്ഡ് പോലെ (inclined pose/stick pose)നിർത്തുക.
സ്റ്റെപ് 5 ശശാങ്കാസനം: ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കാലുകൾ മുട്ടിൽ മടക്കി അരക്കെട്ട് കാലിൽ വെച്ചുകൊണ്ട് ഇരിക്കുക. ശ്വാസം പുറത്തു വിട്ടുകൊണ്ട് നെറ്റി തറയിൽ വെക്കുക. ഒപ്പം കൈമുട്ട് വരെയുള്ള ഭാഗവും തറയിൽ വെച്ചുകൊണ്ട് അരക്കെട്ട് ഉയരാതെ സാധാരണ ശ്വാസത്തിൽ ഈ നില തുടരുക.
സ്റ്റെപ് 6 അഷ്ടാംഗ നമസ്‌കാരം: ഇനി ശ്വാസം നന്നായി പുറത്തു വിട്ട് ആദ്യം കാൽമുട്ട് തറയിൽ വെച്ച് അരക്കെട്ട് ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ മുന്നിലേക്ക് വന്ന് താടി, കൈപ്പത്തികൾ, നെഞ്ച്, കാൽമുട്ട്, കാൽവിരലുകൾ എന്നിവ തറയിൽ വെക്കുക. അൽപനേരം ഈ നില തുടരുക.
സ്റ്റെപ് 7 ഭുജംഗാസനം: ശ്വാസം എടുത്തുകൊണ്ട് അരക്കെട്ട് താഴ്ത്തി നെഞ്ചും തലയും ഉയർത്തുക. കൈകൾ മുട്ടുമടക്കാതെ വെക്കാം. കാലുകൾ ചേർന്നിരിക്കാൻ ശ്രദ്ധിക്കണം. മേലോട്ട് നോക്കുക.
സ്റ്റെപ് 8 പർവതാസനം: ശ്വാസം പുറത്തു വിട്ടുകൊണ്ട് അരഭാഗം ഉയർത്തി പർവതം പോലെ ആവുക. (Inverted v shape). തല കൈകളുടെ ഇടയിൽ ആയിരിക്കണം.
സ്റ്റെപ് 9 ശശാങ്കാസനം: സ്റ്റെപ് 5 പോലെ ചെയ്യുക.
സ്റ്റെപ് 10 അശ്വസഞ്ചലനാസനം: സ്റ്റെപ് 3 പോലെ ശ്വാസം ഉള്ളിലേക്ക് എടുത്ത് ഇടതുകാൽ കൈപ്പത്തികളുടെ നടുവിൽ വരുന്ന വിധം മുന്നിലേക്ക് വെക്കുക. വലതുകാൽ നന്നായി പുറകിലേക്ക് സ്‌ട്രെച്ച് ചെയ്തിരിക്കണം. നേരെ നോക്കുക.
സ്റ്റെപ് 11 പാദഹസ്താസനം: ശ്വാസം പുറത്തുവിട്ടുകൊണ്ട് വലതുകാലും മുന്നിലേക്ക് വെച്ച് സ്റ്റെപ് 2 പോലെ നിൽക്കുക.
സ്റ്റെപ് 12 ഹസ്തഉത്തനാസനം: ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കൈകൾ മേലോട്ടുയർത്തി പുറകിലേക്ക് വളയുക. ശേഷം കൈകൾ കൂപ്പി നമസ്‌കാര മുദ്രയിൽ പിടിച്ച് പ്രണമാസനത്തിൽ വരുക. ഇതാണ് ഒരു റൗണ്ട്. ഇങ്ങനെ 12 പ്രാവശ്യം ആവർത്തിക്കാം.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. നിവേദിത പി.
സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ
നാച്ചുറോപ്പതി & യോഗ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂർ, പാലക്കാട്

Content Highlights: benefits of surya namaskar, benefits of yoga, international yoga day

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
samyuktha varma

2 min

ശ്വാസംമുട്ടൽ, ഹോർമോൺ ഇംബാലൻസ്; രോഗങ്ങൾ മാറ്റിയെടുക്കാനാണ് യോഗയിലേക്ക് എത്തിയത്- സംയുക്താ വർമ

Jun 21, 2022


yoga

6 min

കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ശീലിക്കണം സ്ട്രെച്ചിങ്ങുകളും യോ​ഗാസനമുറകളും

Jun 20, 2022


yoga

2 min

കോവിഡിനുശേഷം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഫലപ്രദമായ യോഗാസനങ്ങൾ

Jun 20, 2022

Most Commented