മരണം അവര്‍ക്കുവേണ്ടി കുരയ്ക്കുന്നില്ല | മൗമിത ആലത്തിന്റെ കവിത; റാഷിന്റെ വിവര്‍ത്തനം


മരണം കുത്തകമുതലാളിത്തമാണ്. ധനികര്‍ പതിക്കുമ്പോള്‍ മാത്രം അത് കുരയ്ക്കുന്നു

ചിത്രീകരണം: ബാലു

ബംഗാളി/ ഇംഗ്ലീഷ് ദ്വിഭാഷാ കവി മൗമിതാ ആലത്തിന്റെ കവിത For Whom Death Never Barks റാഷിന്റെ വിവര്‍ത്തനത്തില്‍ വായിക്കാം.

മൗമിത ആലം,റാഷ്‌

ചില ശവപ്പെട്ടികള്‍ക്കു ഭാരം കൂടുതലാണ്
പേരും പ്രശസ്തിയും പണവും അവ വഹിക്കുന്നു.
അവ വാര്‍ത്തകളാവുന്നു.
ചിലവയ്ക്കു ഭാരം കുറവാണ്.
അവരാണ് സാധാരണ മനുഷ്യര്‍.
അവര്‍ വഴി നടക്കുന്നു.
ഓടകള്‍ വൃത്തിയാക്കുന്നു.
മാന്‍ഹോളുകളില്‍ മുങ്ങുന്നു.
തിരിച്ചു വരുന്നില്ല.
അവര്‍ വോട്ടര്‍മാരാണ്
വെറും വോട്ടര്‍മാര്‍.
അവര്‍ക്കു സ്വന്തമായ പേരില്ല.
ഏറ്റവും ഭാരക്കുറവുള്ള
ചില ശവപ്പെട്ടികളുണ്ട്.
അവ പേരില്ലാക്കുഞ്ഞുങ്ങളുടെയാണ്.
പലസ്തീനിന്റെയോ സിറിയയുടെയോ
അതിര്‍ത്തികളില്‍ കൊല്ലപ്പെട്ടവര്‍.
അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍,
കല്‍ക്കരിഖനികളില്‍.
അവരെ മണ്ണില്‍ കുഴിച്ചിടുന്നു,
അല്ലെങ്കില്‍ ദുഃഖാര്‍ത്തരായ രക്ഷിതാക്കള്‍
അവരെ പാറക്കല്ലുകള്‍ക്കിടയില്‍
അടക്കുന്നു.
ചില ശവപ്പെട്ടികള്‍ നിലനില്‍ക്കുന്നേയില്ല.
അവ എന്നെന്നേക്കുമായി മറയുന്നു
ഒറ്റപ്പെട്ട ഏതോ മലയില്‍, അല്ലെങ്കില്‍,
നദീതടങ്ങളില്‍.
പട്ടിക നീളുന്നു
പാതി വിധവകളുടെ കാത്തിരിപ്പു നിലയ്ക്കുന്നില്ല.
മരണം കുത്തകമുതലാളിത്തമാണ്.
ധനികര്‍ പതിക്കുമ്പോള്‍ മാത്രം
അത് കുരയ്ക്കുന്നുContent Highlights: International Translation Day 2022, Moumitha Alam, Rash Ravisankar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented