മത്സ്യകന്യകയും മദ്യപന്മാരും | പാബ്ലോ നെരൂദയുടെ കവിത; സജയ് കെ.വിയുടെ വിവര്‍ത്തനം




പുറവാതിലൂടവൾ യാത്രയായി, നദിയിൽക്കടന്നതേ ശുദ്ധയായി, വെള്ളാരം കല്ലു മഴയാൽപ്പോലെ! പിന്നെത്തിരിഞ്ഞൊന്നു നോക്കിടാതെ  നീന്തി മൃത്യുന്മുഖം മുഗ്ദ്ധകന്യ!

ചിത്രീകരണം: ബാലു

മുഴുനഗ്നയായവൾ വന്ന നേരം,
ഒരുപാടു കുടിയന്മാരൊത്തു ചേർന്നാ-
മധുശാലയിൽപ്പാനം ചെയ്തിരുന്നു
തുപ്പിയാവെറിയന്മാ,രവളെയെന്നാൽ
വഴി തെറ്റി വന്നൊരാ മത്സ്യകന്യ -
യ്ക്കറിയില്ലതൊന്നും
പുഴ വെടിഞ്ഞീ
നിമിഷമേ വന്നൂ കരയ്ക്ക് , പാവം!
മിന്നിത്തിളങ്ങുമത്താരുടലിൽ
പൊന്നുപോലുള്ളൊരിളം മുലയിൽ
നാറും തെറിയഭിഷേകമല്ലോ!
തീക്കൊള്ളി കൊണ്ടുടൽ പൊളളി നീറി,
തറയിലുരുട്ടിച്ചിരിച്ചു തുള്ളി,
ഉരിയാടിയില്ലവൾ, മൂകയല്ലോ!
മിഴികൾ വിദൂരമാം സ്നേഹനീലം,
കൈകളോ പുഷ്യരാഗം കണക്ക് ,
പവിഴാധരങ്ങളനങ്ങി മൂകം,
പുറവാതിലൂടവൾ യാത്രയായി,
നദിയിൽക്കടന്നതേ ശുദ്ധയായി,
വെള്ളാരം കല്ലു മഴയാൽപ്പോലെ !
പിന്നെത്തിരിഞ്ഞൊന്നു നോക്കിടാതെ
നീന്തി മൃത്യുന്മുഖം മുഗ്ദ്ധകന്യ !



Content Highlights: International Translation Day 2022, Sajay K.V, Pablo Neruda


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented