'അന്നെ ഒരീസം ന്റെ കയ്യില്‍ കിട്ട്യാല്‍/ആ കാലടീലൊരു ഉമ്മ തന്നാ...'ഒരു കവിതയും പല മലയാളവും! 


ചിത്രീകരണം: ബാലു

വിഖ്യാത റൊമേനിയന്‍ എഴുത്തുകാരി നിഖിത സ്‌തൊനെസ്‌കുവിന്റെ കവിതാശകലത്തെ രസകരമായും വ്യത്യസ്തമായും മൊഴിമാറ്റിയിരിക്കുകയാണ് ഗീതാസൂര്യന്‍, സ്മിത പന്ന്യന്‍, ഡോ. കെ.എസ് വാസുദേവന്‍, സ്മിത നെരവത്ത്, എന്നിവര്‍. കവിതകള്‍ തങ്ങളുടെ കൊളോക്യല്‍ ഭാഷയിലേക്ക് മൊഴിമാറ്റിയാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയ്ക്ക് ഗീതാസൂര്യനാണ് ആദ്യം തിരികൊളുത്തിയത്. അതില്‍നിന്നും ആവേശമുള്‍ക്കൊണ്ടുകൊണ്ട് സ്‌തൊനെസ്‌കുവിന്റെ വരികള്‍ക്ക് പല മലയാളമുണ്ടായി. സോഷ്യല്‍മീഡിയയില്‍ തരംഗമായ യഥാര്‍ഥ കവിതയും രസകരമായ മൊഴിമാറ്റങ്ങളും വായിക്കാം.

Tell me, if I caught you one day
and kissed the osle of your foot,
wouldn't you limp a little then,
afraid to crush my kiss?-Nichita Stanescu

ന്നെ ഒരീസം ന്റെ കയ്യില്‍ കിട്ട്യാല്‍
ആ കാലടീലൊരു ഉമ്മ തന്നാ,
ന്റെ ഉമ്മ ചതയ്ക്കണ്ടാന്ന് കരുതി
പേടിച്ച് ഇയ്യ് നൊണ്ടിനടക്കൂലേ?
ഒന്ന് ന്നോട് പറ!
- ഗീത സൂര്യന്‍

റയുക പ്രാണനേ,
നീയെന്റെ ചാരത്തൊരുണ്‍മയായ്
വന്നിങ്ങണയുമൊരു ദിനം
മെല്ലെക്കുനിഞ്ഞു നിന്‍
കാലടിപ്പീവതിലേറ്റം പ്രിയമോടെ
ഞാന്‍ ചുണ്ടുചേര്‍ക്കുകില്‍,
എന്‍ പ്രേമമുദ്രയ്ക്കു
നോവുമെന്നോര്‍ത്തു നീ
പാദങ്ങളൂന്നാതെ
പാറി നടക്കുമോ?
-സ്മിത പന്ന്യന്‍

രു ദെവസി നിന്നെ എന്റെ കയ്യീ കിട്ടിയാലൊണ്ടല്ലോ
കാലിന്റെ വെള്ളേലൊരുമ്മയങ്ങാട്ടു തരുേ,
അപ്പോ എന്റെ ഉമ്മ ചതഞ്ഞുപോവുമെന്നോര്‍ത്ത് നീ
ഞൊണ്ടി നടക്കത്തില്ലയോ, നീ പറ ചക്കരേ...
-ഡോ. കെ.എസ് വാസുദേവന്‍

ന്നെ ഒരൂസം ഇന്റെ കൈയ്യിമ്മല് കിട്ട്യാലാട്ടൊരുമ്മ
കാല്‍വെള്ളേലങ്ങ് വെച്ചാളും.
അന്നേരം ഞ്ഞിയാ ഉമ്മ ചതഞ്ഞാളുംന്ന് കരുതി
നൊണ്ടിയാട്ട് നടക്കൂലേ വളേ?
- സ്മിത നെരവത്ത്

Content Highlights: International Translation Day 2022, Nichita Stanescu, Geetha Suryan, Smitha Pannyan, Smitha Neravath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented