പകൽ നഴ്‌സായി ആശുപത്രിയിൽ, വൈകുന്നേരങ്ങളിൽ നൃത്തവേദികളിൽ മതിമറന്നാടി പ്രമോദ്


അലീന മേരി സൈമൺ

നൃത്തം പഠിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികപരാധീനത അതിന് അനുവദിച്ചിരുന്നില്ല.

പ്രമോദ് നൃത്തവേദിയിൽ, എച്ച്.പ്രമോദ്

തിരുവനന്തപുരം: ചികിത്സാ ഉപകരണങ്ങളോടും ചിലങ്കയോടും ഒരുപോലെ ഇഷ്ടമാണ് പ്രമോദിന്. ‘നൃത്തമാടുന്ന നഴ്‌സ്’ എന്ന വിശേഷണം കേൾക്കുന്നതു സന്തോഷവും. മെഡിക്കൽ കോളേജിലെ നഴ്‌സ് സേവനത്തിനൊപ്പം നൃത്തവേദികളിലും സജീവമായിരുന്നു ഒരു മാസം മുൻപു വരെ പ്രമോദ്. താത്കാലികാടിസ്ഥാനത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ് ജോലി നഷ്ടപ്പെട്ടെങ്കിലും വൈകാതെ തിരിച്ചുകയറാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മണക്കാട് മുട്ടത്തറ സ്വദേശി.

നൃത്തം പഠിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്നെങ്കിലും വീട്ടിലെ സാമ്പത്തികപരാധീനത അതിന് അനുവദിച്ചിരുന്നില്ല. പക്ഷേ, വളർന്നപ്പോഴും ആ ആഗ്രഹം ഒരു കനലായി ഉള്ളിൽക്കിടന്നു. 18 വയസ്സ് കഴിഞ്ഞപ്പോൾ ട്യൂഷനെടുത്തും ചെറിയ ജോലികൾ ചെയ്തും ലഭിക്കുന്ന പണം കൂട്ടിവച്ച് നൃത്തപഠനം ആരംഭിച്ചു. ഭരതനാട്യം, കേരളനടനം, കുച്ചിപ്പുഡി, കഥകളി തുടങ്ങിയ നൃത്തരൂപങ്ങളെല്ലാം പഠിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി അപർണ മുരളീകൃഷ്ണന്റെ കീഴിലായിരുന്നു പഠനം. നൃത്തത്തിനൊപ്പം ബിരുദപഠനവും മുന്നോട്ടു കൊണ്ടുപോയി.

അന്നും ആതുരസേവനത്തോട് ബഹുമാനമുണ്ട്. പക്ഷേ, ആൺകുട്ടി നഴ്‌സിങ് പഠിക്കുന്നതിനെ അംഗീകരിക്കുന്നവർ കുറവായിരുന്നു. പണ്ട് ആഗ്രഹത്തിനൊടുവിൽ നൃത്തം പഠിച്ചതുപോലെ 24-ാം വയസ്സിൽ പ്രമോദ് നഴ്‌സിങ് പഠനം ആരംഭിച്ചു. നൃത്തപഠനവും പഠിപ്പിക്കലും ഇതിനൊപ്പംതന്നെ കൊണ്ടുപോയി.

പകൽ നഴ്‌സായി ആശുപത്രിയിൽ തിരക്കിലാണെങ്കിൽ വൈകുന്നേരങ്ങളിൽ പരിപാടികളിലും ക്ഷേത്രോത്സവങ്ങളിലുമടക്കമുള്ള നൃത്തവേദികളിൽ മതിമറന്നാടി. ഇഷ്ടംകൊണ്ടു തിരഞ്ഞെടുത്ത ജോലികൾ അതിലേറെ ഇഷ്ടത്തോടെ ഓരോ ദിവസവും ചെയ്തു. ദിവസം രണ്ടുമണിക്കൂർ വീതമെന്ന രീതിയിൽ വിദ്യാർഥികളെ നൃത്തം പഠിപ്പിക്കാനും സമയം കണ്ടെത്തി. ഇതിനുപുറമേ, നർത്തകർക്ക് ഭംഗിയായി മേക്കപ്പും ചെയ്തുകൊടുക്കും. ഭരതനാട്യത്തിൽ രണ്ടാംവർഷ ബിരുദാനന്തരബിരുദ വിദ്യാർഥികൂടിയാണ് പ്രമോദ്.

Also Read

'നേരിൽ കാണുമ്പോൾ ഒരു ചിരി, നല്ല വാക്ക് അത്രയുമേ അവർ പ്രതീക്ഷിക്കുന്നുള്ളു'

നഴ്സ്1:"കുഞ്ഞിനു ഒന്നര വയസ്സല്ലേ ആയുള്ളൂ. കോവിഡ് ..

അമ്മ കാണുന്നതിനും എടുക്കുന്നതിനും മുമ്പേ നമ്മെ പരിചരിക്കുന്ന നഴ്സുമാർ, മറക്കരുത് ആ കരുതൽ

മരണത്തിന്റെ വക്കോളമെത്തി ജീവിതത്തിലേക്ക് തിരികെ ..

വെന്റിലേറ്ററിൽ കിടക്കുമ്പോഴും ഒരു പൊട്ടുവച്ചുതരാമോ എന്ന് ചോദിക്കും; മറക്കില്ല ചേച്ചിയെ

നഴ്സസ് ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട്കോമുമായി ..

'ആ പെൺകുട്ടിയെ ഒന്ന് കാണാൻ കഴിയുമോ എന്നാണ് അവൻ അവസാനമായി ചോദിച്ചത്'

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് ..

'അപവാദങ്ങൾ സഹിച്ച് നൈറ്റ് ഡ്യൂട്ടിക്ക് പോയിരുന്ന നഴ്സുമാർ നിരവധിയുണ്ട്, മാനുഷിക പരി​ഗണന മാത്രം മതി'

കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായി ..

ഒന്നരവർഷം മുൻപാണ് കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്. കോവിഡ് ബ്രിഗേഡിനെ പിരിച്ചുവിട്ടതിന്റെ ഭാഗമായാണ് ഒരുമാസം മുൻപ് ജോലി നഷ്ടപ്പെട്ടത്. സ്ഥിരജോലിയായിരുന്നില്ലെങ്കിലും ഇത്ര പെട്ടെന്നൊരു പിരിച്ചുവിടൽ പ്രമോദ് പ്രതീക്ഷിച്ചിരുന്നില്ല. ജോലിയന്വേഷിച്ചുള്ള അലച്ചിലിലാണ് ഇപ്പോൾ ഈ മുപ്പതുകാരൻ.

Content Highlights: international nurses day, dancer cum nurse pramod sharing experience

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented