പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ടി.ഭവാനി കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നു
പയ്യന്നൂർ: ‘ചില ദിവസങ്ങളിൽ എഴുന്നൂറിലേറെ പേർക്കുവരെ കോവിഡ് വാക്സിൻ കുത്തിവെക്കേണ്ടി വന്നിട്ടുണ്ട്’ കോവിഡ് കാലത്തെ സ്തുത്യർഹസേവനത്തിനുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ, പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സായ ടി.ഭവാനി തന്റെ അനുഭവം പറയുകയാണ്. കൂടെ ആളുകളുണ്ടായിരുന്നതുകൊണ്ട് വെല്ലുവിളികൾ നേരിടാൻ പറ്റിയെന്ന് കഴിഞ്ഞ 33 വർഷമായി നഴ്‌സായി ജോലിചെയ്യുന്ന ടി.ഭവാനി പറയുന്നു.
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മികച്ച വനിതാ വാക്സിനേറ്റർമാരെ കണ്ടെത്തി അഭിനന്ദിച്ചതിൽ കേരളത്തിൽനിന്നുള്ള രണ്ടുപേരിലൊരാളായിരുന്നു നീലേശ്വരത്തിനടുത്ത് ബങ്കളത്തെ താമസക്കാരിയായ ടി.ഭവാനി. 1989-ലാണ് ജോലിയിൽ പ്രവേശിക്കുന്നത്. ഏഴുവർഷമായി പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലാണ് ജോലി ചെയ്യുന്നത്.
കോവിഡ് കാലത്തെ ഈ നേട്ടം തന്റെ മാത്രം പ്രവർത്തനങ്ങൾക്കുള്ളതല്ല. തന്റെ സഹപ്രവർത്തകരുടേയും പ്രയത്നങ്ങളുടെ ഫലമാണ് പുരസ്കാരം. അവർക്കുകൂടി അവകാശപ്പെട്ടതാണ് ഈ നേട്ടങ്ങളെല്ലാം എന്ന് അവർ പറയുന്നു.
മടിക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായി വിരമിച്ച പള്ളത്തുവയൽ വീട്ടിൽ പി.വി.കുമാരനാണ് ഭവാനിയുടെ ഭർത്താവ്. മൂത്തമകൾ ആവണി ബി.എസ്‌സി. നഴ്‌സിങ് കഴിഞ്ഞ് ചെന്നൈയിൽ ജോലിചെയ്യുന്നു. രണ്ടാമത്തെ മകൾ അക്ഷര ബി.എഡ്. കഴിഞ്ഞു.
Content Highlights: international nurses day, covid vaccine, payyanur taluk hospital nurse bhavani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..