തിരക്കഥ കേട്ടപ്പോഴേ ഷൂട്ട് ചെയ്യാന്‍ കൊതിയായ സിനിമയാണ് ഇനി ഉത്തരം -സുധീഷ് രാമചന്ദ്രന്‍


അഞ്ജയ് ദാസ്. എന്‍.ടി

ഇനി ഉത്തരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്കുള്ള വഴികളേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഈ യുവ സംവിധായകന്‍.

INTERVIEW

സുധീഷ് രാമചന്ദ്രൻ | ഫോട്ടോ: www.facebook.com/sudhifeelings/photos

സിനിമ എന്ന വികാരം സുധീഷ് രാമചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ ഭാഗമായത് ഇന്നും ഇന്നലെയുമല്ല. 18 വര്‍ഷം മുമ്പ് മസിനഗുഡി മന്നാഡിയാര്‍ സ്പീക്കിങ് എന്ന ചിത്രത്തില്‍ സഹായിയായി തുടക്കം. പിന്നീട് നിരവധി സംവിധായകര്‍ക്കൊപ്പം ആ യാത്ര തുടര്‍ന്നു. കരിയര്‍ പതിനെട്ടാം വര്‍ഷത്തിലെത്തിനില്‍ക്കേ സ്വതന്ത്ര സംവിധായകന്റെ കുപ്പായമണിഞ്ഞിരിക്കുകയാണ് സുധീഷ്. ഇനി ഉത്തരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്കുള്ള വഴികളേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഈ യുവ സംവിധായകന്‍.

ചെയ്യാന്‍ ആദ്യം വിചാരിച്ചത് ഫീല്‍ ഗുഡ് സിനിമജീത്തു സാറിന്റെ കൂടെ മാത്രമല്ല. സ്ട്രീറ്റ്‌ലൈറ്റ് എന്ന പടം ചെയ്ത ഷാംദത്ത് സൈനുദ്ദീന്‍, ലക്ഷ്യം ചെയ്ത അന്‍സാര്‍ ഖാന്‍ തുടങ്ങി ഒരുപാട് പേരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ ജീത്തുസാറിന്റെ കൂടെയായിരുന്നു. 12ത് മാന്‍ കഴിഞ്ഞപ്പോള്‍ കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഒരു ഫീല്‍ഗുഡ് സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടിരുന്നു. അത് ചെയ്യാന്‍വേണ്ടിയിരുന്നപ്പോഴാണ് രഞ്ജിത്തും ഉണ്ണിയും ഇനി ഉത്തരത്തിന്റെ തിരക്കഥയുമായി വന്നത്. ഇരുവരേയും നേരത്തേ അറിയാമായിരുന്നു. കേട്ടുകഴിഞ്ഞപ്പോള്‍ത്തന്നെ ഷൂട്ട് ചെയ്യാനുള്ള കൊതിവന്നു. അങ്ങനെയാണിത് ചെയ്യാന്‍ തീരുമാനിച്ചത്.

ഇനി ഉത്തരം സെറ്റിൽ സുധീഷ് രാമചന്ദ്രൻ | ഫോട്ടോ: www.facebook.com/sudhifeelings/photos

ത്രില്ലറിലൂടെ തുടങ്ങിയ ഗുരുവും ശിഷ്യനും

ശരിക്കും യാദൃച്ഛികമായി സംഭവിച്ചതാണ്. ജിത്തു സാറിന്റെ കൂടെ ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഫീല്‍ ഗുഡ് സിനിമ പോലെയൊക്കെ ചെയ്യണമെന്ന് വിചാരിച്ചാണ് ഇരുന്നത്. ത്രില്ലറിനോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല. സാര്‍ ചെയ്യാത്ത വേറൊരെണ്ണം ചെയ്യണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷേ കിട്ടിയ കഥ ഇതായിരുന്നു. നിര്‍മാതാക്കളും ഓ.കെ പറഞ്ഞപ്പോള്‍ നമുക്ക് പിന്നെ വേറൊന്നും ആലോചിക്കാനില്ലല്ലോ.

നായികയായി അപര്‍ണ

ത്രില്ലര്‍ ജോണറിലുള്ള ചിത്രമായതിനാലാണ് അപര്‍ണയെ കിട്ടിയതെന്ന് പറയാനാവില്ല. എന്റെയടുത്തേക്ക് വരുന്നതിന് മുമ്പ് തിരക്കഥാകൃത്തുക്കള്‍ അപര്‍ണയോട് കഥ പറഞ്ഞിട്ടുണ്ടായിരുന്നു. അപര്‍ണ അതിനോടകം ഇഷ്ടപ്പെട്ട കഥയായിരുന്നു. ഞാനും ജിത്തുസാറും അപര്‍ണയും നേരത്തെ ഒരു സിനിമയ്ക്കുവേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അപര്‍ണയുടെ കഴിവിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അപര്‍ണ നേരത്തേ കഥ കേട്ടതാണെന്ന് കൂടി രഞ്ജിത്തും ഉണ്ണിയും പറഞ്ഞപ്പോള്‍ കൂടുതലൊന്നും ആലോചിച്ചുമില്ല. പടം ചെയ്തുകഴിഞ്ഞപ്പോള്‍ ജാനകി എന്ന കഥാപാത്രമായി അപര്‍ണയെയല്ലാതെ വേറൊരാളെ
ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.

കഥാപാത്രങ്ങളുടെ കുറ്റമറ്റ തിരഞ്ഞെടുപ്പ്

ഓരോ കഥാപാത്രത്തിനും അവരര്‍ഹിക്കുന്ന രീതിയിലുള്ള സ്ഥാനം ഈ സിനിമയിലുണ്ട്. ഓരോ കഥാപാത്രങ്ങളേയും തിരഞ്ഞെടുത്തത് മികച്ച രീതിയിലായിരുന്നു. സിനിമ കണ്ടുകഴിയുമ്പോള്‍ വേറൊരാളെ ആ കഥാപാത്രത്തിന്റെ സ്ഥാനത്തേക്ക് ആലോചിക്കാന്‍ കഴിയില്ല. എല്ലാവരും കഴിവ് തെളിയിച്ച കലാകാരന്മാരാണ്. ഞാന്‍ മാത്രമാണ് അക്കൂട്ടത്തില്‍ പുതുമുഖം. എനിക്ക് അവര്‍ തന്ന ഔട്ട്പുട്ട് ഞാന്‍ വിചാരിച്ചതിലും അപ്പുറമാണ്. എല്ലാവരും നന്നായി ചെയ്തതില്‍ വളരെ സന്തോഷം.

പോലീസ് വേഷം ആദ്യം നിരസിച്ച ഹരീഷ് ഉത്തമന്‍

ഞാന്‍ തന്നെയാണ് ഹരീഷ് ഉത്തമനെ വിളിച്ചത്. ഒരു കഥ പറയാന്‍ വരണമെന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചുരുക്കി ഒന്ന് പറയാന്‍ അദ്ദേഹം പറഞ്ഞു. പോലീസ് വേഷമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം താത്പര്യമില്ലെന്നാണ് പറഞ്ഞത്. കുറേ പോലീസ് വേഷങ്ങളായതിനാലാണെന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു, അര മണിക്കൂര്‍ സമയം തന്നാല്‍ നേരിട്ട് വന്ന് കഥ പറയാം. ചേട്ടനെ അഭിനയിപ്പിക്കാന്‍ വേണ്ടിയല്ല, ഒരു അഭിപ്രായം അറിയാന്‍ വേണ്ടി മാത്രമാണെന്ന്. അങ്ങനെ കൊച്ചിയില്‍പ്പോയി. രാത്രി 9.30 ആയിക്കാണും അദ്ദേഹത്തെ കാണുമ്പോള്‍. കഥ വിശദമായി കേട്ടപ്പോള്‍ പുള്ളി ഒന്നും ആലോചിച്ചില്ല, ചെയ്യാമെന്ന് പറഞ്ഞു. പിന്നീട് ആള്‍ നന്നായി പിന്തുണയ്ക്കുകയും ചെയ്തു.

ഇനി ഉത്തരം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/sudhifeelings/photos

ജീത്തു സാറിന്റെ ഉപദേശം

ജീത്തു സാര്‍ എപ്പോഴും പറയുന്നത് രണ്ട് പടം അസിസ്റ്റ് ചെയ്തിട്ട് സ്വന്തമായി പടം ചെയ്യാനാണ്. സാറിന് തിരക്കഥ വരുമ്പോള്‍ ഞങ്ങളോട് ചോദിക്കും, അത് ചെയ്യുന്നോ എന്ന്. സാര്‍ വളരെ സന്തോഷത്തിലാണ്. എന്റെ പടം റിലീസാവുമ്പോഴും പ്രിവ്യൂ കാണിക്കാന്‍ പോലും സാര്‍ നാട്ടിലില്ല എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. റാമിന്റെ ചിത്രീകരണത്തിന് യു.കെയിലാണ് സാറിപ്പോള്‍. അദ്ദേഹം പോകുന്നതിന് മുമ്പ് ട്രെയിലറും ടീസറുമെല്ലാം കാണിച്ചിരുന്നു. കൂടെ ജോലി ചെയ്യുന്ന കലാകാരന്മാരെയും സാങ്കേതികവിദഗ്ധരേയും കംഫര്‍ട്ടാക്കുന്ന സംവിധായകനാണ് ജീത്തുസാര്‍. അവര്‍ എത്രത്തോളം സൗകര്യമായി നില്‍ക്കുന്നുവോ അത്രത്തോളം നല്ല ഫലം കിട്ടുമെന്ന് വിചാരിക്കുന്നയാളാണ് സാര്‍. ഞാനും ഇക്കാര്യം പിന്തുടരാന്‍ ശ്രമിച്ചിട്ടുണ്ട്.

Content Highlights: sudheesh ramachandran interview, ini utharam movie ready to hit theatres


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented