ഒറ്റയ്ക്ക് വന്നു, പൊരുതി ജയിച്ചു; ത്രില്ലടിപ്പിക്കും ഈ ചോദ്യങ്ങളും ഉത്തരങ്ങളും | Ini Utharam Review


അഞ്ജയ് ദാസ്. എൻ.ടി

ത്രില്ലറുകളുടെ മാസ്റ്റർ എന്നാണ് മലയാളസിനിമയിൽ ജീത്തു ജോസഫ് അറിയപ്പെടുന്നത്. ആ ​ഗുരുവിന്റെ അതേ ശൈലി തന്നെ ശിഷ്യൻ സുധീഷ് രാമചന്ദ്രനിലും അവിടവിടെയായി കാണാം.

ഇനി ഉത്തരത്തിൽ അപർണാ ബാലമുരളി | ഫോട്ടോ: www.facebook.com/KalabhavanShajonActor/photos

ണ്ടുതരത്തിലാണ് പ്രതിസന്ധികളെ ആളുകൾ നേരിടുന്നത്. ഒന്ന് പ്രശ്നത്തിന്റെ ചുഴിയിലകപ്പെട്ട് ജീവിതാവസാനം വരെ തളർന്നിരിക്കുന്നവർ. രണ്ട് പ്രതിസന്ധിയിൽ തളരാതെ അതിനോട് നേർക്കുനേർ നിന്ന് പോരാടി വിജയം കാണുന്നവർ. അങ്ങനെയൊരാളാണ് ഡോ. ജാനകി. അവരുടെ ധൈര്യത്തിന്റെ കഥയാണ് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം എന്ന ചിത്രം പറയുന്നത്.

ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം അപർണാ ബാലമുരളി നായികയായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യചിത്രമാണ് ഇനി ഉത്തരം. പേരിനോടൊപ്പമുള്ള എല്ലാ ഉത്തരങ്ങൾക്കും ഒരു ചോദ്യമുണ്ടെന്ന ടാ​ഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് ചിത്രത്തിന്റെ സഞ്ചാരം എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടേ. ഉദ്വേ​ഗമുണർത്തുന്ന നിരവധി ചോദ്യങ്ങളും അതിലേറെ ഉദ്വേ​ഗമുളവാക്കുന്ന ഉത്തരങ്ങളുമാണ് ഇനി ഉത്തരത്തെ സമ്പന്നമാക്കുന്നത്.

ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലേക്ക് കൊലപാതകക്കുറ്റം ഏറ്റുപറയാൻ ഒരു പെൺകുട്ടി എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാവുന്നത്. ആരാണ് ആ പെൺകുട്ടി? എന്താണ് ആ കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശം എന്നാണ് ആദ്യഘട്ടത്തിൽ ചിത്രം ഉന്നയിക്കുന്ന ചോദ്യങ്ങൾ. പക്ഷേ പിന്നീട് ഓരോഘട്ടത്തിലും ഉയർന്നുവരുന്ന ചോദ്യങ്ങളുടെ തീവ്രത കൂടിക്കൂടിവരുന്നു. കഥാപാത്രങ്ങളെ ഓരോരുത്തരേയായി പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. വിശദമായുള്ള പരിചയപ്പെടുത്തൽ അല്ലെങ്കിലും കഥാപശ്ചാത്തലം മനസിലാക്കാൻ ചെറിയ സംഭാഷണങ്ങളിലൂടെയുള്ള ഈ രീതി സിനിമയ്ക്ക് ​ഗുണകരമാണ്. കാരണം അധികം വൈകാതെ തന്നെ യഥാർത്ഥ കഥയിലേക്ക് സിനിമ പ്രവേശിക്കുന്നു എന്നതുതന്നെ.

ത്രില്ലറുകളുടെ മാസ്റ്റർ എന്നാണ് മലയാളസിനിമയിൽ ജീത്തു ജോസഫ് അറിയപ്പെടുന്നത്. ആ ​ഗുരുവിന്റെ അതേ ശൈലി തന്നെ ശിഷ്യൻ സുധീഷ് രാമചന്ദ്രനിലും അവിടവിടെയായി കാണാം. ഒരു അന്വേഷണാത്മക ചിത്രം എന്ന് കേൾക്കുമ്പോൾ സാധാരണ ഒരു പ്രേക്ഷകൻ പ്രതീക്ഷിക്കുന്നത് കയ്യടക്കത്തോടെ നൽകാൻ സംവിധായകനും തിരക്കഥാകൃത്തുക്കളായ രഞ്ജിത് ഉണ്ണി ടീമിനും സാധിച്ചിട്ടുണ്ട്. നായികാ കേന്ദ്രീകൃതമായ കഥയിൽ മറ്റുകഥാപാത്രങ്ങൾക്കും തുല്യപ്രധാന്യം നൽകിയിരിക്കുന്നു. ഏതാനും രം​ഗങ്ങളിൽ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങൾക്കും കൃത്യമായ ഇടം നൽകിയിരിക്കുന്നു.

അപർണാ ബാലമുരളി അവതരിപ്പിക്കുന്ന ഡോ. ജാനകിയാണ് സിനിമയുടെ നെടുംതൂൺ. ജാനകിയുടെ പ്രണയവും നിസ്സഹായാവസ്ഥയും നി​ഗൂഢതകളുമെല്ലാം അപർണയുടെ കൈകളിൽ ഭദ്രമായിരുന്നു. കലാഭവൻ ഷാജോൺ അവതരിപ്പിച്ച കരുണൻ എന്ന സി.ഐ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ച പോലീസ് വേഷങ്ങളിൽ വേറിട്ടുനിൽക്കും എന്ന് തീർച്ചയാണ്. എസ്.പി ഇളവരസ് ആയെത്തിയ ഹരീഷ് ഉത്തമനേയും പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു. പരുക്കനും അതേസമയം സൂത്രശാലിയുമായ എസ്.പിയെ ഹരീഷ് ​ഗംഭീരമാക്കിയിട്ടുണ്ട്. ജാഫർ ഇടുക്കി, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ഷാജു ശ്രീധർ എന്നിവരും അവരവരുടെ വേഷങ്ങളോട് നീതിപുലർത്തി.

പ്രധാന കഥയിലേക്ക് കടക്കുമ്പോൾ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നതിൽ രവിചന്ദ്രന്റെ ക്യാമറയും ഹെഷാം അബ്ദുൾ വഹാബിന്റെ പശ്ചാത്തലസം​ഗീതവും വഹിക്കുന്ന പങ്ക് ചില്ലറയല്ല. ചിത്രത്തെ നിർണായക സമയങ്ങളിലെല്ലാം എടുത്തുയർത്തുന്നത് ഇവർ രണ്ടുപേരും ചേർന്നുകൂടിയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഹൃദയം എന്ന ചിത്രത്തിലെ നൊസ്റ്റാൾജിക്-പ്രണയ നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് അടുപ്പിച്ച ഹെഷാം ഇനി ഉത്തരത്തിലൂടെ ഏറെ മുന്നോട്ടുപോയതായി കാണാം.

നായികാകേന്ദ്രീകൃതമായ ത്രില്ലറുകൾ അന്യഭാഷകളിൽ ഇറങ്ങുമ്പോൾ ഇതുപോലൊന്ന് മലയാളത്തിൽ എന്നായിരിക്കും ഇറങ്ങുകയെന്ന് മലയാളി പ്രേക്ഷകന്റെ ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇനി ഉത്തരം. നായികാ പ്രാധാന്യമുള്ള ത്രില്ലറുകൾ ഇനിയിറങ്ങുമ്പോൾ ഇനി ഉത്തരം ഒരു മാതൃകയായി മുന്നിലുണ്ടാകുമെന്ന് തീർച്ചയാണ്.

Content Highlights: ini utharam malayalam review, aparna balamurali, hareesh uthaman, kalabhavan shajohn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented