ഇനി ഉത്തരം' ഒക്ടോബര്‍ 7 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.


ഇനി ഉത്തരം സിനിമയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തപ്പോൾ

സംവിധായകന്‍ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇനി ഉത്തരം ഓക്ടോബര്‍ 7 ന് തിയേറ്ററുകളില്‍. ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലറാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു. അവാര്‍ഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഉണ്ട്.
കരിയറില്‍ വളരെ സന്തോഷമുള്ള സമയമാണെന്നും സൂരറൈ പോട്ര് നല്‍കിയ അനുഭവങ്ങള്‍ സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

സിനിമ പോലീസ് സ്റ്റോറി മാത്രമല്ലന്ന് സംവിധായകന്‍ സുധീഷ് രാമചന്ദ്രനും പറഞ്ഞു. ജാനകി എന്ന കഥാപാത്രത്തിന്റെ യാത്രയാണ് സിനിമയെന്നും ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: ini utharam aparna balamurali Sudheesh Ramachandran film to release on October 7


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented