പോലീസ് വേഷമാണോ, എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു| ഹരീഷ് ഉത്തമന്‍ അഭിമുഖം


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

ഹരീഷ് ഉത്തമൻ

ഹരീഷ് ഉത്തമന്‍ എന്ന നടനെ എല്ലാവര്‍ക്കും അറിയാം, എന്നാല്‍ അദ്ദേഹം മലയാളിയാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. കണ്ണൂര്‍ സ്വദേശിയായ ഹരീഷ് ഉത്തമന്‍ വളര്‍ന്നതെല്ലാം കൊയമ്പത്തൂരിലാണ്. കാബിന്‍ ക്രൂ ആയിരുന്ന ഹരീഷ്, 'താ' എന്ന തമിഴ്ചിത്രത്തിലൂടെ 2010 ലാണ് സിനിമയിലെത്തുന്നത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തില്‍ 'മുംബൈ പോലീസി'ലെ റോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നിരുന്നാലും മലയാളികള്‍ ഈ നടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തമിഴ്ചിത്രങ്ങളിലൂടെയാണ്. അദ്ദേഹത്തിന്റെ രൂപത്തോടൊപ്പം മനോഹരമായ ശബ്ദവും ഇന്ന് പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമാണ്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന എന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് ഹരീഷ് ഉത്തമന്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.

പോലീസ് കഥാപാത്രമാണെങ്കില്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു.

ഒരുപാട് പോലീസ് കഥാപാത്രങ്ങള്‍ ഞാനും ചെയ്തു കഴിഞ്ഞു. നെഗറ്റീവായും പോസിറ്റീവായും എല്ലാം. അതുകൊണ്ടു തന്നെ ഇനിയും അതാവര്‍ത്തിച്ചാല്‍ അതില്‍ കുടുങ്ങിപ്പോകുമെന്ന് തോന്നി. അങ്ങനെയിരിക്കെയാണ് നിര്‍മാതാവ് രഞ്ജിത്ത് ഉണ്ണി, സംവിധായകന്‍ സുധീഷ് രാമചന്ദ്രന്‍ ഇവര്‍ വിളിക്കുന്നത്. എന്താണ് വേഷമെന്ന് ചോദിച്ചപ്പോള്‍, പോലീസ് ആണെന്ന് പറഞ്ഞു. അയ്യോ പോലീസ് വേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ മറുപടി നല്‍കി. കഥ കേട്ടിട്ട് മാത്രം ചെയ്താല്‍ മതിയെന്നാണ് അവരും. ഇല്ല, വേണ്ട, കാരണം നേരില്‍ കണ്ട് നോ പറയുമ്പോള്‍, അത് പരസ്പരം വലിയ വിഷമമാകും എന്ന് ഞാനും. അങ്ങിനെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. നീ എന്താണ് ഇനി ഉത്തരം വേണ്ടെന്ന് വച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഇനിയും പോലീസ് വേഷം ചെയ്യാന്‍ കഴിയില്ലെന്ന ഞാന്‍ ആവര്‍ത്തിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, നീ ഒന്ന് കേട്ടു നോക്കൂ, എന്നിട്ട് തീരുമാനിക്കൂ എന്ന്. അത് കഴിഞ്ഞപ്പോള്‍ അവരെന്നെ വീണ്ടും വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, കൊച്ചിയില്‍ ഞാന്‍ വരുന്നുണ്ട്, കഥ കേള്‍ക്കാം, പക്ഷേ ഞാന്‍ ചെയ്യുന്നില്ലെങ്കില്‍ ഒരു അഭിപ്രായവും പറയില്ല. എന്നോട് അതിന്റെ പേരില്‍ വിഷമം തോന്നരുത്. അവര്‍ അതിന് സമ്മതം മൂളി. കഥ കേട്ടുതുടങ്ങിയപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, ഈ സിനിമ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന്. കഥ കേട്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ ഞാന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അത്രയും പ്രധാനപ്പെട്ട കാമ്പുള്ള ഒരു വേഷമാണ്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായത്.

യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ചെയ്ത ചിത്രം

ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവം വളരെ മികച്ചതായിരുന്നു. ഞാന്‍ കണ്ടതും പരിയചയപ്പെട്ടതിലും വച്ച് ഏറ്റവും നല്ല വ്യക്തികളിലൊരാളാണ് അപര്‍ണ ബാലമുരളി. അപര്‍ണയുടെ അഭിനയത്തെക്കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ദേശീയ പുരസ്‌കാരമെല്ലാം നേടിയ അഭിനേത്രിയാണ്. അതുപോലെ വളരെ ലാളിത്യവും സഹകരണ മനോഭാവവുമുള്ള ഒരാളാണ് അപര്‍ണ. ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രം അപര്‍ണയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കും. അതുപോലെ ചിത്രത്തിന്റെ സംവിധായകനും കലാഭവന്‍ ഷാജോണ്‍ അടക്കമുള്ള മറ്റു അഭിനേതാക്കളും എല്ലാവരും മികച്ച സഹപ്രവര്‍ത്തകരാണ്. ഒരു ദിവസം പോലും എനിക്ക് ഒന്നിനും യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നില്ല. ഈ സിനിമ പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. വലിയ പ്രതീക്ഷകളാണ് ഞങ്ങള്‍ എല്ലാവര്‍ക്കുമുള്ളത്.

എന്റെ ശബ്ദം നല്ലതാണെന്ന് പറയുമ്പോള്‍ സന്തോഷം

എന്റെ ശബ്ദം എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമായി തോന്നുന്നു. അതെന്റെ ഐഡന്റിറ്റിയുടെ ഭാഗമായി. ഹരീഷ് ഉത്തമന്റെ ശബ്ദം നല്ലതാണെന്ന് എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ വലിയ സന്തോഷം തോന്നാറുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നത് അയാളുടെ തന്നെ ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഏത് ഭാഷയിലാണെങ്കിലും അതെനിക്ക് സാധിക്കുന്നു എന്നത് വലിയ അംഗീകാരമായി തോന്നുന്നു.

Content Highlights: Harish Uthaman Interview Ini Utharam Aparna Balamurali Sudheesh Ramachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented