'ഓരോ കാര്യം ചെയ്യുമ്പോഴും ഇത് മലയാളി പ്രേക്ഷകർ സ്വീകരിക്കുമോ എന്നാണ് ആലോചിക്കുന്നത്'


സ്വന്തം ലേഖകൻ

മറ്റ് ഇൻഡസ്ട്രികളിൽ ഉള്ളവർ മലയാള സിനിമയിലേക്കാണ് നോക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. 'മലയാള സിനിമയിൽ ഇത്രയും മികച്ച കണ്ടന്റ് ഉണ്ടാകാനുള്ള കാരണം പ്രേക്ഷകരാണ്,' ഹരീഷിന്റെ നിരീക്ഷണത്തോട് ചന്തുനാഥ്.

ചന്തുനാഥും ഹരീഷ് ഉത്തമനും | ഫോട്ടോ: മാതൃഭൂമി

ലയാള സിനിമയുടെ ഉയർന്ന നിലവാരത്തിനുള്ള കാരണം പ്രേക്ഷകരാണെന്ന് നടൻ ചന്തുനാഥ്. മലയാളി പ്രേക്ഷകർ വിമർശനബുദ്ധിയോടെ സിനിമയെ സമീപിക്കുന്നവരാണെന്നും അ‌വരെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് എഴുത്തുകാരും സംവിധായകരും ഉൾപ്പെടെയുള്ളവർ നടത്തുന്നതെന്നും ചന്തുനാഥ് പറഞ്ഞു. 'ഇനി ഉത്തരം' എന്ന ചിത്രത്തിലെ സഹതാരം ഹരീഷ് ഉത്തമനൊപ്പം മാതൃഭൂമി ഡോട്ട് കോം Talkiesൽ സംസാരിക്കുകയായിരുന്നു ചന്തുനാഥ്.

മറ്റ് ഇൻഡസ്ട്രികളിൽ ഉള്ളവർ മലയാള സിനിമയിലേക്കാണ് നോക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. 'പലപ്പോഴും മറ്റ് ഇൻഡസ്ട്രികളിൽ കമ്മിറ്റഡ് ആയിരിക്കുന്നത് കൊണ്ടാണ് എനിക്ക് മലയാളത്തിൽ അ‌ധികം സിനിമകൾ ചെയ്യാനാവാത്തത്. ഞാനൊരു മലയാളം സിനിമ ചെയ്യുകയാണെന്ന് പറയുമ്പോൾ അ‌വർ വളരെ എക്സൈറ്റഡായാണ് വിവരങ്ങൾ അ‌ന്വേഷിക്കുക. തമിഴും ഹിന്ദിയും തെലുഗുവും കന്നഡയും ഉൾപ്പെടെയുള്ള മറ്റ് ഇൻഡസ്ട്രികളിൽ ഉള്ളവർ മലയാള സിനിമയിലേക്ക് ഉറ്റുനോക്കുകയാണ്. കഴിഞ്ഞ നാലോ അ‌ഞ്ചോ വർഷത്തിനിടെ എത്ര മലയാള സിനിമകൾ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തു എന്ന് നോക്കിയാൽ തന്നെ അ‌ക്കാര്യം മനസ്സിലാകും' -ഹരീഷ് കൂട്ടിച്ചേർത്തു.'മലയാള സിനിമയിൽ ഇത്രയും മികച്ച കണ്ടന്റ് ഉണ്ടാകാനുള്ള കാരണം പ്രേക്ഷകരാണ്,' ഹരീഷിന്റെ നിരീക്ഷണത്തോട് ചന്തുനാഥ് പ്രതികരിച്ചു. 'മലയാളി പ്രേക്ഷകർ വിമർശനബുദ്ധിയുള്ളവരാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ കൊടുത്താലൊന്നും അ‌വർ സ്വീകരിക്കില്ല. ഒരു പോസ്റ്റർ കണ്ടുതന്നെ വിലയിരുത്താൻ കഴിയുന്നവരാണവർ. അ‌വരതിനെ കീറിമുറിച്ച് പരിശോധിക്കും. ഞാൻ പൈസ കൊടുത്ത് കാണുന്ന സിനിമ എന്നെ കൺവിൻസ് ചെയ്യുന്നുണ്ടോ എന്നവർ നോക്കും.'

'ആ ഓഡിയൻസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് ഇവിടത്തെ ചലച്ചിത്ര പ്രവർത്തകർ നടത്തുന്നത്. എഴുത്തുകാർ പുതിയ പാറ്റേണുകളും രീതികളും പരീക്ഷിക്കുന്നത്. എനിക്കതറിയാം. അ‌ജു വർഗീസിനൊപ്പം പുതിയൊരു ചിത്രത്തിന്റെ ചർച്ചയ്ക്കായി ഇരുന്നിരുന്നു. ഞങ്ങൾ ഓരോ സീനുമെടുത്ത് പരിശോധിക്കും. ഇത് മലയാളി ഓഡിയൻസാണ്, അ‌വരിത് സ്വീകരിക്കുമോയെന്ന്. അ‌ത് തീർച്ചയായും സിനിമയുടെ നിലവാരമുയർത്തും' -ചന്തുനാഥ് ചൂണ്ടിക്കാട്ടി.

Content Highlights: chat with hareesh uthaman and chandunathm ini utharam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented