അപർണ ബാലമുരളി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നല്ല സ്ക്രിപ്റ്റും നല്ല കഥാപാത്രവുമാണെങ്കിൽ മാത്രമേ സിനിമയെക്കുറിച്ച് ബാക്കി കാര്യങ്ങൾ ചിന്തിക്കുകയുള്ളുവെന്ന് അപർണ ബാലമുരളി. ഇനി ഉത്തരം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോടൊപ്പം പങ്കുവെക്കുകയായിരുന്നു അപർണ.
കോവിഡ് കാലത്ത് സൂം കോളിലൂടെയാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ കഥ കേൾക്കുന്നത്. കേട്ടപ്പോൾ തന്നെ നല്ല കഥയാണെന്നും ഈ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടെന്നും അമ്മയോട് പറഞ്ഞിരുന്നു. ഇതിൽ എത്ര വർക്ക് ചെയ്യേണ്ടിവരുമെന്നൊന്നും ചിന്തിച്ചിട്ടേയില്ല, പകരം എത്ര നല്ല ത്രില്ലറാണെന്നും എത്ര നല്ല കഥാപാത്രമാണെന്നുമാണ് കഥ കേട്ടതുമുതൽ ചിന്തിച്ചത്. അതുകൊണ്ട് തന്നെ ഇനി ഉത്തരത്തിലെ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ വലിയ താത്പര്യം തോന്നിയിരുന്നുവെന്നും അപർണ പറഞ്ഞു.
ജാനകിയും ഒരുകൂട്ടം പോലീസുകാരും തമ്മിലുള്ള സംഘർഷമാണ് ഇനി ഉത്തരം. അതേസമയം സ്ത്രീ കേന്ദ്രീകൃതമായ കഥാപാത്രങ്ങൾ വന്നാൽ ഇനിയും ചെയ്യാൻ താത്പര്യമുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു.
Content Highlights: aparna balamurali about ini utharam movie, ini utharam movie news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..