സ്വാതന്ത്ര്യസമര ചരിത്ര സ്മാരകമായി കണ്ടോന്താർ ജയിൽ


സ്വാതന്ത്ര്യസമര സേനാനികളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച ഈ ജയിലറ പുരാവസ്തുവകുപ്പിന് കീഴിൽ ഇപ്പോൾ ചരിത്രസ്മാരകമാക്കി സംരക്ഷിച്ചുവരികയാണ്.

സ്വാതന്ത്ര്യസമരസേനാനികളെ ബ്രിട്ടീഷ് പോലീസ് തടവിൽ പാർപ്പിച്ച കണ്ടോന്താർ ജയിൽ. പുരാവസ്തുവകുപ്പ് ഏറ്റെടുക്കുന്നതിന് മുൻപുള്ള ദൃശ്യം

പിലാത്തറ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ധീരസ്മരണ ഉണർത്തുന്ന ബ്രിട്ടീഷ് തടവറയെന്ന കണ്ടോന്താറിലെ ജയിൽ ദേശസ്നേഹികൾക്ക് ആവേശമായി നിലകൊള്ളുന്നു. സ്വാതന്ത്ര്യസമര സേനാനികളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച ഈ ജയിലറ പുരാവസ്തുവകുപ്പിന് കീഴിൽ ഇപ്പോൾ ചരിത്രസ്മാരകമാക്കി സംരക്ഷിച്ചുവരികയാണ്. കണ്ടോന്താർ സ്കൂളിനടുത്താണ് നൂറുവർഷം മുൻപ് നിർമിച്ച തടങ്കൽ പാളയം കണ്ടോന്താർ ജയിൽ എന്ന പേരിൽ തലയുയർത്തി നില്ക്കുന്നത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ ജയിൽ.

റോഡും വാഹനസൗകര്യവും കുറവായിരുന്ന അക്കാലത്ത് ഉൾനാടൻ പ്രദേശങ്ങളിലെ സ്വാതന്ത്ര്യസമര തടവുകാരെ പയ്യന്നൂരിലെത്തിക്കാൻ പ്രയാസമായിരുന്നു. അതിനാലാണ് ബ്രിട്ടീഷ് സർക്കാർ കടന്നപ്പള്ളി കണ്ടോന്താറിൽ ജയിലറ നിർമിച്ചത്. പയ്യന്നൂരിൽനിന്ന് പെരുമ്പ വണ്ണാത്തി പുഴയിലൂടെ തോണിയാത്ര ചെയ്താണ് മജിസ്ട്രേറ്റ് ഇവിടെയെത്തി തടവിലായവർക്ക് ശിക്ഷ വിധിച്ചിരുന്നത്.

കല്ലു കെട്ടി ഓടുമേഞ്ഞ ഇരുമുറികളാണ് ഈ ജയിലിനുള്ളത്. ബ്രിട്ടീഷുകാർ പണിത ഇരുമ്പുജനാലകളും വാതിലുകളും നൂറ്റാണ്ട് കഴിഞ്ഞിട്ടും അനക്കം തട്ടാതെ കിടക്കുന്നു. കാലപ്പഴക്കത്തിൽ മേൽക്കൂരയടക്കം നാശോന്മുഖമായി നിലംപൊത്താവുന്ന സ്ഥിതി വന്നിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തുവകുപ്പ് മന്ത്രിയായ സന്ദർഭത്തിൽ 2017-ൽ ശാസ്ത്രീയ സംരക്ഷണത്തിന് നടപടിയെടുത്തു. തുടർന്ന് പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നവീകരിക്കുകയും ചരിത്രസ്മാരകമായി 2018-ൽ നാടിന് സമർപ്പിക്കുകയും ചെയ്തു.

Content Highlights: kandothor jail, Freedom fight

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented