കാവി,വെള്ള,പച്ച നിറങ്ങൾ അർഥമാക്കുന്നതെന്ത്? അറിയാം ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ച്


ദിവാകരൻ ചോമ്പാല

കാവി ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താത്പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നുമാണ് ഇതിന്റെ സൂചന. നടുക്കുള്ള വെള്ള നിറം സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു.പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. 

Photo: AP

ത്യാഗോജ്വലമായ സ്വാതന്ത്ര്യ സമരത്തിൻറെ ഓർമ പുതുക്കിക്കൊണ്ട് ഇന്ത്യയുടെ ധർമ്മചക്രാങ്കിതമായ ത്രിവർണ പതാക ആഗസ്‌ത്‌ 13 നും 15 നുമിടയിൽ രാജ്യവ്യാപകമായി ഓരോ വീടുകളിലും ഉയരാൻപോകുന്നു. 1947 ആഗസ്‌ത്‌ 15 ന് ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിൻറെ അഭിമാനപൂർവ്വമായ ഓർമ്മപ്പെടുത്തലെന്ന നിലയിൽ ഈ സംരംഭത്തെ അഭിമാനകരം എന്നേ ഓരോ ഭാരതീയനും പറയാൻ കാണൂ. ദേശസ്നേഹത്തിൻറെ പ്രതിഫലനത്തോളം തന്നെ ദേശീയ പ്രാധാന്യമേറെയുള്ളതും രാജ്യത്തെ പ്രതിനിധീകരിക്കുന്നതുമായ ദേശീയപതാകയെക്കുറിച്ച് അറിയേണ്ടതും അറിയാതെപോയതുമായ ചില പ്രധാനകാര്യങ്ങളിലേയ്ക്ക് ഒരു തിരനോട്ടം .

ദേശീയപതാക ഉയർത്തുന്നതിനും ദേശസ്നേഹത്തോടെ പതാകയെ വന്ദിക്കുന്നതിനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഭരണകൂടത്തിനുള്ളപോലെതന്നെ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട് . പതാകയുടെ നിർമാണം മുതൽ പതാക ഉയർത്തുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉപയോഗപ്രദമല്ലാത്ത നിലയിൽ അഴുക്കുപിടിച്ചും കീറിയതുമായ പതാകകളുടെ നിർമ്മാർജ്ജനത്തിനുവരെ ഇന്ത്യൻ പതാക നിയമത്തിൽ എണ്ണിപ്പറയുന്ന നിബന്ധനകൾ രാജ്യത്തെ ഓരോപൗരനും അറിഞ്ഞിരിക്കേണ്ടതും അസനുസരിക്കേണ്ടതുമാണ് . ദേശീയപതാകയുടെ പ്രദർശനവും ഉപയോഗവും കണക്കിലെടുത്തുകൊണ്ടാണ് 2002 ൽ ഇന്ത്യൻ പതാക നിയമം എന്നപേരിൽ പ്രത്യേക നിയമാവലിക്ക് രൂപം കൊടുത്തത് . ദേശീയപതാകയുടെ ബഹുമാന്യതയും മഹത്വവും അശേഷം ചോർന്നു പോകാതെ കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടിക്രമങ്ങളാണ് ഈ നിയമാവലിയിലുള്ളത് .

പതാകയുടെ നിർമാണ നിർവ്വഹണം, ഉപയോഗിക്കാനുള്ള കീഴ്വഴക്കങ്ങൾ, ദേശീയപതാകയോടുള്ള ബഹുമാനം, ഏതൊക്കെ സാഹചര്യങ്ങളിൽ എങ്ങിനെയൊക്കെ പതാക കൈകാര്യം ചെയ്യണം, ശരിയായ പ്രദർശന രീതി, മറ്റ് ദേശീയപതാകകൾക്കൊപ്പം ഇന്ത്യൻപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , മറ്റ്‌ സ്ഥാപനങ്ങളുടെ പതാകകളോടൊപ്പം ഇന്ത്യൻദേശീയപതാക പ്രദർശിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, സദസ്സുകളിൽ പരേഡുകളിൽ ഘോഷയാത്രകളിൽ വാഹനങ്ങളിലുമെല്ലാം മറ്റുകൊടികളോടൊപ്പം ദേശീയപതാക ഏതുവിധത്തിലാണ് പ്രദർശിപ്പിക്കേണ്ടതെന്ന് മാത്രമല്ല ദിവസേനയുള്ള ഉപയോഗത്തോടൊപ്പം ആദരസൂചകമായും ദുഃഖാചരണ വേളകളിലും വരെ പതാക ഉയർത്തേണ്ട വിവിധ രീതികളെക്കുറിച്ചുമൊക്കെ ഇന്ത്യൻ പതാക നിയമത്തിൽ വ്യക്തമായ നിബന്ധനകളും വിലക്കുകളും അക്കമിട്ടു നിരത്തിയിട്ടുണ്ട്.എന്നാൽ നമ്മിലെത്ര പേർക്ക് ഇത് കൃത്യമായറിയാം ?എത്ര പേർ കൃത്യമായി പാലിക്കുന്നുണ്ട് ?സ്വയം ആത്മപരിശോധന നടത്തേണ്ട സമയം കൂടിയാണിത് .

ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് മൂന്നുവർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് പതാകയുമായി ബന്ധപ്പെട്ട ശിക്ഷാനിയമങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് .കുടുംബശ്രീകൾ മുഖേന പതാക നൽകുന്നതോടൊപ്പംതന്നെ ദേശീയപതാകയുടെ ഉപയോഗക്രമങ്ങൾ അക്കമിട്ടനിലയിൽ ഒരു ലഘുലേഖ കൂടെ നൽകുമെങ്കിലും ഏറെ നല്ലത്‌ സ്വാതന്ത്ര്യത്തിന് മുൻപും സ്വാതന്ത്ര്യാനന്തരവും ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ മുൻ നിരയിൽ തിളങ്ങിനിന്ന രാഷ്ട്രീയ കൂട്ടായ്‌മയായിരുന്നു ഇന്ത്യ നാഷണൽ കോൺഗ്രസ് .ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടനയുടെ പിൽക്കാലരൂപം കൂടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്.1921 ൽ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി രാജ്യത്തിന് ഒരു പതാക വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ചു .

ഇന്ത്യ സ്വാതന്ത്രയാകുന്നതിനും മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉപയോഗിച്ചിരുന്ന പതാകയിൽ ഉചിതവും അനിവാര്യവുമായ വിവിധ പരിണാമങ്ങൾ വരുത്തിയാണ് ത്രിവർണ്ണപതാക നിർമ്മിച്ചത്. സ്വാതന്ത്ര്യ ലബ്‌ധിയോടെ ഉപയോഗിച്ചുവന്ന ഇന്ത്യൻ ദേശീയ പതാകയുടെ രൂപകൽപ്പന നിർവ്വഹിച്ചത് ഗാന്ധിയനും രത്നശാസ്ത്രജ്ഞനുമായ പിങ്കളി വെങ്കയ്യ എന്ന ആന്ധ്രാപ്രദേശുകാരൻ. ഹൈദരബാദിലെ ടാങ്ക് ബണ്ടിൽ പിങ്കളി വെങ്കയ്യയുടെ ആദരസൂചകമായി നിർമ്മിച്ച പ്രതിമ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ടി രാമറാവുവാണ് 1992 ൽ നാടിന് സമർപ്പിച്ചത്.പൂർണ്ണമായും കൈത്തറിയിലോ ഖാദി തുണിയിലോ മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങളിൽ അനുശാസിക്കുന്നു .

അതിർത്തിയിൽ അനധികൃതമായി കടന്നാക്രമണം നടത്തിയ അഥവാ നമ്മുടെ രാജ്യത്തിന്റെ അതിർത്തി കയ്യേറിയ ചൈനയിൽ നിന്നും ദേശീയപതാകകൾ പോളിയസ്റ്റർ തുണിയിൽ നിർമ്മിച്ച് ഇറക്കുമതിചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ കോൺഗ്രസ്സ്‌ ശക്തമായ വിമർശനങ്ങളോടെ വിരൽചൂണ്ടുന്നതായാണ് സമീപകാലവാർത്തകൾ .രാജ്യത്തെ എണ്ണമറ്റ ഖാദി നെയ്ത്തുതൊഴിലാളികളുടെ നിലനിൽപ്പുപോലും മാനിക്കാതെയാണ് ഈ നയമെന്നും ആക്ഷേപമുയരുന്നു. ഇതിനുപുറമെ പോളിയെസ്റ്റർ തുണി മണ്ണിൽ അലിഞ്ഞുചേരാതെ പരിസ്ഥിതി മലിനീകരണത്തിന് ആക്കം കൂട്ടുന്നുവെന്ന് കണ്ടെത്തലും ഇല്ലാതില്ല .

കുങ്കുമവർണ്ണം , വെള്ള , പച്ച എന്നീ നിറങ്ങളിൽ 3 :2 എന്ന അനുപാതത്തിൽ നിർമ്മിച്ചതും പതാകയുടെ കൃത്യം മധ്യഭാഗത്ത് 24 ആരക്കാലുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക .

ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ് അശോക സ്‌തംഭം . പതാകയിൽ കാണുന്ന കുങ്കുമനിറം ധൈര്യത്തേയും ത്യാഗത്തിനെയും പ്രതിനിധാനം ചെയ്യുമ്പോൾ വെള്ളനിറം സത്യം സമാധാനം എന്നിവയുടെ പ്രതീകമായും പച്ചനിറം അഭിവൃദ്ധിയും വിശ്വാസവും ഒപ്പം ഫലസമൃദ്ധിയും പ്രതിനിധീകരിക്കുന്നു .ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചത് സിംഹ മുദ്ര . സ്വതന്ത്ര ഭാരതത്തിന്റെ പ്രമാണമുദ്രയിൽ സത്യം മാത്രം ജയിക്കുന്നു എന്ന അർത്ഥത്തിൽ ''സത്യമേവതേ ജയതേ '' എന്ന മഹാ വാക്യം ആലേഖനം ചെയ്തതാവട്ടെ ദേവനാഗരികലിപിയിൽ . മുണ്ഡകോപനിഷത്തിന്റെ മൂന്നാമത്തെ അദ്ധ്യായത്തിൽലെ '' സത്യമേവജയതേ നാനൃതം '' എന്ന് തുടങ്ങുന്ന മന്ത്രത്തെ ആശ്രയിച്ചാണത്രെ ഇത് .

കാവി, വെള്ള , പച്ച നിറങ്ങൾ അർഥമാക്കുന്നതെന്ത്?

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയും ഭാരതീയ തത്വചിന്തയുടെ മഹത്വം വിദേശീയർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്ത ഡോ .എസ്സ്. രാധാകൃഷ്ണൻ ഭാരതത്തിൻറെ രാഷ്ട്രപതാകക്ക് നൽകിയ വിശദീകരണമിങ്ങിനെ- ''കാവി ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താത്പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും ഇത് സൂചിപ്പിക്കുന്നു. നടുക്കുള്ള വെള്ള നിറം നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു.പച്ച നിറം നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു. നടുക്കുള്ള അശോകചക്രം ധർമ്മത്തിന്റെ ചക്രമാണ്. സത്യവും ധർമ്മവും ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി.

ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ദേശീയ പതാകയുടെ ഒരേയൊരു അംഗീകൃത നിർമ്മാണശാല ഹൂബ്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്, ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതിയാണ് പതാക നിർമ്മാണത്തിന് അനുമതി നൽകുന്നത്.

ഇന്ത്യൻ ദേശീയപതാകയുടെ പിറവിയും ചരിത്രവും

സ്വാമിവിവേകാന്ദൻറെ ശിഷ്യ സിസ്റ്റർ നിവേദിത ( മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ) ഇന്ത്യക്കുവേണ്ടി ആദ്യമായി ഒരു പതാകയ്ക്ക് രൂപം നൽകിയത് 1904 ൽ . വന്ദേമാതരം എന്ന് ബംഗാളിയിൽ എഴുതിയ ഈ പതാകയിൽ നിന്നും ഇന്ത്യൻദേശീയപതാകയുടെ ചരിത്രം തുടരുന്നു .തുടർന്ന് 1906 ൽ വന്ദേമാതരം എന്ന് ഹിന്ദിയിലെഴുതിയ പതാക കൽക്കത്തയിലെ പാഴ്‌സി ഭാഗ് സ്‌ക്വയറിൽ സുരേന്ദ്രബാനർജി ഉയർത്തി .ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നപേരിലറിപ്പെടുന്ന മാഡം ബിക്കാജി കാമ ആദ്യമായി ജർമ്മനിയിലെ വിദേശമണ്ണിൽ ഇന്ത്യൻ പതാക ഉയർത്തിയത് 1907 ൽ. പാരീസ് കേന്ദ്രമായി വന്ദേമാതരം എന്ന മാസികയും ഇവർ പ്രസിദ്ധീകരിച്ചിരുന്നു .പതിനാല് വർഷങ്ങൾക്ക് ശേഷം 1921 ൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ കൃഷ്ണാനദിക്കരയിൽ നടന്ന അഖിലേന്ത്യാകോൺഗ്രസ്സ് സമ്മേളനത്തിൽ സ്വാതന്ത്ര്യസമരസേനാനിയും കറകളഞ്ഞ ഗാന്ധിഭക്തനുമായ പിൻഗലി വെങ്കയ്യ എന്ന ആന്ധ്രാപ്രദേശുകാരൻ രൂപകൽപ്പന ചെയ്‌ത ഇന്ത്യൻ പതാക സമർപ്പിക്കുകയുണ്ടായി .ഈ പതാകയിൽ ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ചില ഭേദഗതികൾ വരുത്തി ,

1929 ൽ ലാഹോറിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പതാക ഉയർത്തിയത് അദ്ധ്യക്ഷൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു. ദേശീയപതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ്സ് സമ്മേളനവും അതുതന്നെ .1931 മുതൽ 1947 വരെ ഇന്ത്യൻദേശീയപതാകയായി അംഗീകരിച്ച പതാകയും ഇതുതന്നെ .1937 ൽ കറാച്ചിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ത്രിവർണ്ണ പതാക അഭിമാനപൂർവ്വം രാജ്യത്തിന്റെ പതാകയായിത്തീർന്നു.1947 ജൂലായ് 22 ന് ഇന്ത്യയുടെ ദേശീയപതാകയെ ഭരണഘടന നിർമ്മാണസഭ അംഗീകരിച്ചു. 1947 ആഗസ്‌ത്‌ 15 ന് എല്ലാവരാലും തെരെഞ്ഞെടുക്കപ്പെടുകയും അംഗീകരിക്കുകയും ചെയ്ത ഇന്ത്യൻ ദേശീയപതാക അഥവാ ത്രിവർണ്ണ പതാക ഡൽഹിലെ ചെങ്കോട്ടയിൽ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഉയർത്തി ,സുഭാഷ് ചന്ദ്രബോസിന്റെ ആഗ്രഹപൂർത്തീകരണവും കൂടിയായിരുന്നു ആ ദിവ്യ മുഹൂർത്തം .

'' ഒന്നാണ് നമ്മൾ ഒന്നാണ് നമ്മൾ ,ഒരമ്മപെറ്റമക്കൾ ''എന്നുതുടങ്ങുന്ന ദേശഭക്തിഗാനത്തിൻറെ രചനയ്ക്ക് ദേശീയപുരസ്‍കാരം നേടിയ വന്ദ്യവയോധികനായ കടക്കൽ സ്വദേശി കെ .കെ .വിഷ്‌ണുദാസ് കേരളത്തിൽ ഇന്നും ജീവിച്ചിരിപ്പുണ്ട് . ഇംഗ്ലീഷ് ,ഹിന്ദി ,തമിഴ് തുടങ്ങിയ ഭാഷകളിൽ ഈ ദേശഭക്തിഗാനം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഗാന്ധിഗ്രാം സേവാസമിതിയുടെ ഡയറക്ടർ പദവിയിലിരുന്ന ഇദ്ദേഹം ആകാശവാണിയിൽ നീണ്ട 22 വർഷക്കാലം തുടർച്ചയായി ഗാന്ധിമാർഗ്ഗം പരിപാടിയുടെ സ്ഥിരം പ്രഭാഷകൻകൂടിയായിരുന്നു.

ഭാരതത്തിൻറെ ദേശീയപാതക അശേഷം നിറവ്യത്യാസം വരത്തനിലയിൽ അശോകചക്രംവരെ ഇരുവശവും വ്യത്യാസം വരാതെ ഒറ്റത്തുണിയിൽ നെയ്തെടുക്കാൻ സ്വന്തമായി തറി രൂപപ്പെടുത്തി നിയമാനുസൃതമായ രീതിയിൽ പതാക നിർമ്മാണം പൂർത്തിയാക്കി ജനശ്രദ്ധനേടിയ അയ്യപ്പൻ എന്ന ഗാന്ധിഭക്തൻ ബാലരാമപുരം തുമ്പോടുണ്ട് . കേരളത്തിന് അഭിമാനമായി . പരമ്പരാഗത നെയ്ത്തുതൊഴിലാളിയും രാജ്യസ്നേഹിയുമായ അദ്ദേഹത്തെപ്പോലുള്ളവരെയും നമുക്ക് ആദരവോടെ ഓർക്കാം ഈ അവസരത്തിൽ.

Content Highlights: About Indian National flag

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented