പാതിരാത്രി പോലീസിന്റെ തലയ്ക്കുമേല്‍ ത്രിവര്‍ണ പതാക പാറിച്ച്


എം.കെ ജയപ്രകാശ്

മുംബൈ മൈതാനിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പതിനാലുകാരിയായ അരുണ ആസഫലി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സംഭവം കുഞ്ഞുവര്‍ക്കിയിലും ആവേശമുയര്‍ത്തി.

എം.ഐ വർഗീസ് പണിക്കർ

കോതമംഗലം: അന്നത്തെ ആറാം ക്ലാസുകാരന്റെ ആവേശത്തിന് എണ്‍പത്തിയെട്ടിലും നിറം മങ്ങിയിട്ടില്ല. കോതമംഗലത്ത് ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ ആയങ്കര മണ്ണാറപ്രായില്‍ എം.ഐ വര്‍ഗീസ് പണിക്കരുടെ ഓര്‍മയില്‍ സമര സ്മരണകള്‍ ചൂടാറാതെയുണ്ട്. അപ്പന്‍ വര്‍ക്കി ഇട്ടൂപ്പിന്റെ കാലം മുതല്‍ വീട്ടില്‍ മാതൃഭൂമിയുണ്ട്. അപ്പന് ഗാന്ധിജിയോടും മാതൃഭൂമിയോടുമുള്ള വലിയ ആരാധനയാണ് വര്‍ഗീസിനും പ്രേരണയായത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു കൊച്ചപ്പന്‍ വര്‍ക്കിയും. അന്നുതൊട്ടുള്ള പതിവ് പത്ര വായനയ്ക്ക് ഇന്നും മാറ്റമില്ല.

സ്‌കൂള്‍ ലീഡറായിരിക്കേ പോത്താനിക്കാട് സെയ്ന്റ് മേരീസ് പള്ളിക്കൂടത്തിലും സമീപത്തെ മറ്റ് മലയാളം മിഡില്‍ സ്‌കൂളുകളിലും സ്വാതന്ത്ര്യസമര ജാഥയും പഠിപ്പുമുടക്കും നടത്തി. മുംബൈ മൈതാനിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പതിനാലുകാരിയായ അരുണ ആസഫലി ത്രിവര്‍ണ പതാക ഉയര്‍ത്തിയ സംഭവം കുഞ്ഞുവര്‍ക്കിയിലും ആവേശമുയര്‍ത്തി. അങ്ങനെയാണ് 1946-ല്‍ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി പോത്താനിക്കാട് പോലീസ് ഔട്ട് പോസ്റ്റ് കെട്ടിടത്തിനു മുകളില്‍ മൂവര്‍ണക്കൊടി പാറിച്ചത്. അര്‍ധരാത്രി രണ്ട് കൂട്ടുകാര്‍ക്കൊപ്പം പോയി കൊടി ഉയര്‍ത്തിയത് അഞ്ച് പോലീസുകാര്‍ ഉള്ള സമയത്താണ്...!ഇപ്പോഴത്തെ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടിന്റെ പിതാവ് കെ.പി അബ്രഹാമും പിന്നീട് സ്‌കൂളില്‍ അധ്യാപകനായി വന്ന തൊമ്മനുമായിരുന്നു കൂടെ.

പിറ്റേന്ന് പോലീസ് സ്റ്റേഷന് എതിരേയുളള ചായക്കടയില്‍ പുലര്‍ച്ചെ എത്തിയവരാണ് കൊടി കണ്ട് പോലീസിനെ അറിയിച്ചത്. ഒരുത്തനേ ഇത് ചെയ്യാന്‍ ധൈര്യപ്പെടൂ എന്ന് പോലീസിന് മനസ്സിലായി. അവിടെയുണ്ടായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ രാഘവന്‍ നായര്‍ സുഹൃത്തായ തന്റെ കൊച്ചപ്പനെ വിവരം ധരിപ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് വാറന്റെത്തി. സ്‌കൂളില്‍ നിന്ന് പുറത്താക്കി. കേസ് വരും മുന്‍പേ വീട് വിട്ടു.

അശമന്നൂരില്‍ സഹോദരി എസ്റ്റയറിന്റെ് ഭര്‍ത്താവ് ടി.എം ഐസക്കിന്റെ വീട്ടിലായിരുന്നു ആറുമാസം. അന്നത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപക സെക്രട്ടറിയായിരുന്നു ഐസക്കെന്നും വര്‍ഗീസ് പണിക്കര്‍ പറഞ്ഞു.

വര്‍ഗീസ് ചെറുപ്പം മുതലേ സോഷ്യലിസ്റ്റായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തനവും ചുമതലയും വഹിച്ചിട്ടുള്ള വര്‍ഗീസ് പണിക്കര്‍ക്ക് പട്ടം താണുപിള്ളയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പില്‍ക്കാലത്ത് മാതൃഭൂമി എം.ഡിയായിരുന്ന എം.പി വീരേന്ദ്രകുമാറുമായും അടുപ്പം പുലര്‍ത്തി.

എഴുപതാം വയസ്സില്‍ സ്വന്തം പേരില്‍ (എം.ഐ വര്‍ഗീസ് പണിക്കര്‍ ഫൗണ്ടേഷന്‍) ഏര്‍പ്പെടുത്തിയ പ്രഥമ ജനസേവാ പുരസ്‌ക്കാരം അദ്ദേഹത്തിനാണ് നല്‍കിയത്. മഹാത്മജി മാതൃഭൂമിയില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങില്‍ നല്‍കി ആദരം ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായെന്ന് വര്‍ഗീസ് പണിക്കര്‍ പറയുന്നു.

Content Highlights: about freedomfighter m.a varghese panikkar

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented