2018-ല്‍ സിഗ്നേച്ചര്‍ ഫിലിം ചെയ്യാന്‍ തന്റെ സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കപ്പെട്ടിട്ടും അതിന് സാധിക്കാതെ പോയതിന്റെ വിഷമം മുജീബ് മഠത്തില്‍ ഇത്തവണ തീര്‍ത്തു. അതിജീവനം പ്രമേയമാക്കി മുജീബ് ചെയ്ത ത്രീഡി അനിമേഷന്‍ ചിത്രമാണ് ഇത്തവണത്തെ ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം. ഇത്തരമൊരു പ്രമേയം തന്റെ മനസില്‍ വര്‍ഷങ്ങളായി ഉണ്ടെന്ന് മുജീബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സ്‌ക്രിപ്റ്റുകള്‍ ക്ഷണിച്ച് അവയില്‍ നിന്ന് മികച്ചത് തിരഞ്ഞെടുത്താണ് ചലച്ചിത്ര അക്കാദമി സിഗ്നേച്ചര്‍ ഫിലിം ചെയ്യാനുള്ള അവസരം നല്‍കുന്നത്. കെ.എസ്.ഇ.ബി. ജീവനക്കാരനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമാണ് മഞ്ചേരി സ്വദേശിയായ മുജീബ്.
Content Highlights: iffk 2022 signature film director Mujeeb Madathil shares his happiness with mathrubhumi.com
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..