ഇവിടെയുണ്ട്, ശിവന്റെ ചിത്രങ്ങളും ചരിത്രവും ഒരുപിടി ഓർമകളും


എമില വർഗീസ്

ഓരോ വ്യക്തിക്കും വ്യക്തിത്വത്തിനും കാലാനുഗതമായി ഉണ്ടാകുന്ന മാറ്റങ്ങളെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.മാധവിക്കുട്ടിയിൽ നിന്നും കമലാസുരയ്യയിലേക്കുള്ള മാറ്റം എന്ന ചിത്രം കാഴ്ചക്കാരിലേക്ക് പകരുന്നതും അദ്ദേഹം ചേർത്തുപിടിച്ച ആ ആശയമാണ്.മാനുഷിക മൂല്യങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായ ഒരു തലം ഫോട്ടോഗ്രാഫിക്ക് നൽകാൻ അദ്ദേഹത്തിന്റെ 'നെഹ്‌റുവിന്റെ പുഞ്ചിരി' ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് കഴിഞ്ഞു.

ശിവൻ പകർത്തിയ കമലാസുരയ്യയുടെ ചിത്രം

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കാലത്തിന്റെ അടയാളപ്പെടുത്തലായി ചിത്രപ്രദർശനമേള ശിവൻ എന്നറിയപ്പെടുന്ന ശിവശങ്കരൻ നായരുടെ ക്യാമറയിൽ പതിഞ്ഞ അത്യപൂർവമായ സ്റ്റില്ലുകളും ചരിത്ര സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്ര പ്രദർശനമാണിത്. ശിവന്റെ കൈയൊപ്പ് പതിഞ്ഞ 125ഓളം ഫോട്ടോകൾ ഉൾപ്പെടുത്തി 5 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം ടാഗോർ ടിയേറ്ററിൽ എം.എ. ബേബി ഉദ്ഘാടനംചെയ്തു. പ്രസിദ്ധ ഛായാഗ്രാഹകൻ ശിവൻ കഴിഞ്ഞ ഡിസംബറിലാണ് അന്തരിച്ചത്. പ്രശസ്ത ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും സംവിധായകരായ സംഗീത് ശിവനും സഞ്ജീവ് ശിവനും മക്കളാണ്.

ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ചിത്ര പ്രദർശനമേളയുടെ സംഘാടകൻ സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനാണ്. "ഒരു വായനശാല ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രം മാറ്റുന്നത് പോലെ, ഒരു സ്റ്റുഡിയോ ഒരു പട്ടണത്തിന്റെ മുഴുവൻ ചരിത്രവും മാറ്റുന്നത് പോലെ ഇദ്ദേഹം സ്റ്റിൽ ഫോട്ടോഗ്രാഫിയിൽ ഏകദേശം 50 വർഷത്തെ പരിചയ സമ്പത്തിലൂടെ വലിയൊരു മാറ്റം മലയാളസിനിമയിൽ കൊണ്ട് വന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഇത്തവണ ചിത്രപ്രദർശനമേള സംഘടിപ്പിച്ചത്.

രാജ്യാന്തര മേളകളിൽ ഏറെ ശ്രദ്ധേയമായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കേരളത്തിലാദ്യമായാണ് ഇത്തരം ഒരു പ്രദർശന മേളയിൽ എത്തുന്നത് എന്ന് ശങ്കർ രാമകൃഷ്ണൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു സംഘാടകൻ എന്ന നിലയിൽ ഇദ്ദേഹത്തേ പോലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫറുടെ പ്രദർശനം നടത്തുന്നത് അഭിമാനകരമാണ്. ഓരോ കുടുംബത്തിലും ഓരോ ഫോട്ടോഗ്രാഫർ ഉണ്ടാകും. അറിയപ്പെടാതെ പോയ ഫോട്ടോകൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രചോദനമാണ് ഈ പ്രദർശനമെന്ന് "അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യ കേരളത്തിന് മുൻപും ശേഷവും ഉള്ള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയായ ശിവൻ ആദ്യത്തെ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ അടക്കം നിരവധി അമൂല്യ മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫർ ആയിരുന്നു. ചെമ്മീൻ എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് സ്റ്റിൽ ഫോട്ടാഗ്രാഫിയുടെ മറ്റൊരു മുഖം ഇദ്ദേഹം പരിചയപ്പെടുത്തി.കേരള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ പകർത്തുന്നതിനോടൊപ്പം ദേശീയ തലത്തിലും ഇദ്ദേഹം കൈയൊപ്പ് ചാർത്തി. നെഹ്റു, ഇന്ദിരാഗാന്ധി,സലീൽ ചൗധരി, ഈ എം എസ് നമ്പൂതിരിപ്പാട്, ബഷീർ, സി.അച്യുതമേനോൻ, തകഴി ശിവശങ്കരപിള്ള തുടങ്ങിയ പ്രഗൽഭരായ വ്യക്തിത്വങ്ങളുടെ അപൂർവമായ ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ ക്യാമറാ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ട്.

ഓരോ വ്യക്തിക്കും വ്യക്തിത്വത്തിനും കാലാനുഗതമായി ഉണ്ടാകുന്ന മാറ്റങ്ങളെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മാധവിക്കുട്ടിയിൽ നിന്നും കമലാസുരയ്യയിലേക്കുള്ള മാറ്റം എന്ന ചിത്രം കാഴ്ചക്കാരിലേക്ക് പകരുന്നതും അദ്ദേഹം ചേർത്തുപിടിച്ച ആ ആശയമാണ്. മാനുഷിക മൂല്യങ്ങൾക്കും വികാരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വ്യത്യസ്തമായ ഒരു തലം ഫോട്ടോഗ്രാഫിക്ക് നൽകാൻ അദ്ദേഹത്തിന്റെ 'നെഹ്‌റുവിന്റെ പുഞ്ചിരി' ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്ക് കഴിഞ്ഞു.ചെമ്മീൻ സിനിമയിലെ നിരവധി ചിത്രങ്ങളുടെ ആശയവും ഇത് തന്നെയാണ്.ചരിത്ര പ്രസിദ്ധമെന്നതിലുപരി ഏതെങ്കിലും ആശയം ഉൾക്കൊള്ളുന്ന ചരിത്രമൂല്യമുളള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയിരുന്നത്. ക്യാമറാ ലെൻസിലേക്ക് ദൃഷ്ടി പതിപ്പിച കൃത്രിമത്തം നിറഞ്ഞ ചിത്രങ്ങൾ പകർത്തൽ ആയിരുന്നില്ല അദ്ദേഹത്തിൻറെ ശൈലി. സ്വാഭാവികത നിറഞ്ഞ തികച്ചും യാദൃശ്ചികമെന്ന് തോന്നിക്കുന്നതായിയുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ജി ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപിള്ള ഉൾപ്പടെ നിരവധി പ്രമുഖർ ഈ തരത്തിൽ ശിവന്റെ ക്യാമറാ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ട്.

വൈകാരികത നിറഞ്ഞ, മനസിൽ ഏറെ ആഴത്തിൽ പതിയുന്ന, പുതുതലമുറ ഇന്നേവരെ കാണാത്ത ചിത്രങ്ങളാണ് മേളയിൽ ഉള്ളതെന്ന് യുവ ഫോട്ടോഗ്രാഫർ അഭിഷേക് പറഞ്ഞു. മലയാള സിനിമയുയുടെ പിന്നാമ്പുറ കാഴ്ചകളും ചരിത്രവുമാണ് ശിവൻ ചിത്രത്തിൽ പ്രതിഫലിക്കുന്നത് എന്ന് മേളയ്ക്ക് എത്തിയ ഭദ്ര എന്ന വിദ്യാർത്ഥി അഭിപ്രായപ്പെട്ടു.

Content Highlights: Tribute to Sivan Legendary Photographer, International Film Festival Of Kerala, IFFK 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented