'കുമ്മാട്ടി'യിൽ നിന്നൊരു രംഗം
തിരുവനന്തപുരം: സംവിധായകൻ ജി.അരവിന്ദന്റെ സ്മരണ നിറഞ്ഞ വേദിയിൽ കുമ്മാട്ടി 4K പതിപ്പിന് പ്രേക്ഷകരുടെ നിറഞ്ഞ സ്വീകരണം. 1979ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നവീകരിച്ച 4k പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ശനിയാഴ്ച നടന്നത്.
കുമ്മാട്ടിയിൽ അഭിനയിച്ച നടൻ അശോക്, അരവിന്ദന്റെ മകൻ രാമു, സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, കല്പറ്റ നാരായണൻ, എഴുത്തുകാരൻ സക്കറിയ, ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.

ഫിലിം ഗ്രെയിൻസ് സിനിമകളുടെ ഒരു കുറവായി കാണേണ്ടതില്ലെന്ന് ശിവേന്ദ്ര സിംഗ് ദുൻഗർപുർ പറഞ്ഞു. ഗ്രെയിൻസോട് കൂടിയ ചിത്രങ്ങളാണ് ഒരു തലമുറ കണ്ടുവളർന്നതെന്നും അത്തരം സിനിമകൾ കാണുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
43 വർഷത്തിന് മുൻപ് നിർമിച്ച ചിത്രം വീണ്ടെടുക്കണമെന്ന ആഗ്രഹത്തെ മേളയിലൂടെ യാഥാർത്ഥ്യമാക്കുകയാണ് ചെയ്യുന്നതെന്ന് എഴുത്തുകാരൻ പോൾ സക്കറിയ പറഞ്ഞു. കുമ്മാട്ടിയിൽ അഭിനയിച്ച കുട്ടികൾക്ക് പോലും 50 വയസിന് മുകളിൽ പ്രായമായി. കുമ്മാട്ടി ഇപ്പോഴും ബാല്യകാലം നിലനിർത്തുകയാണന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദി ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത്.
Content Highlights: kummatty movie, kummatti 4k version, iffk 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..