'തമ്പ്' മുതൽ 'ആവാസവ്യൂഹം' വരെ; പ്രേക്ഷകരെ ആകർഷിച്ച് മലയാള ചിത്രങ്ങൾ


IFFK

രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന നിഷിദ്ധോ, ആവാസവ്യൂഹം എന്നീ ചിത്രങ്ങൾ ഉൾപ്പടെ മേളയിലെ എല്ലാ മലയാള ചിത്രങ്ങളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. പ്രമേയത്തിലെയും അ‌വതരണത്തിലെയും വ്യത്യസ്തതയാണ് ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. 'ആവാസവ്യൂഹം' നശിപ്പിക്കപ്പെടുന്ന ആവസവ്യവസ്ഥയെ പ്രശ്നവൽക്കരിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന അ‌ടിസ്ഥാനവർഗത്തിന്റെ കഥയാണ് 'നിഷിദ്ധോ' പറയുന്നത്.

മേളയിൽ പ്രദർശിപ്പിച്ച അനശ്വര പ്രതിഭ ജി. അരവിന്ദൻ്റെ കുമ്മാട്ടിയുടെ നവീകരിച്ച 4K പതിപ്പിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. 4K പതിപ്പിന്റെ ആദ്യപ്രദർശനമായിരുന്നു ഇത്. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, 2020 ൽ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കള്ളനോട്ടം, എന്നിവർ, നായാട്ട്, അവനോവിലോന, ചവിട്ട്, ബനേർഘട്ട, ആർക്കറിയാം തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകരുടെ മനംകവർന്നു.

അ‌ന്തരിച്ച നടൻ നെടുമുടി വേണുവിനോടുള്ള ആദരസൂചകമായി 'അ‌ൺഫോർഗെറ്റബിൾ വേണുച്ചേട്ടൻ' എന്ന വിഭാഗവും മേളയിലുണ്ട്.

ആരവം, അ‌പ്പുണ്ണി, കള്ളൻ പവിത്രൻ, മാർഗം, നോർത്ത് 24 കാതം, തമ്പ്, വിടപറയും മുമ്പേ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന വിഭാഗം നെടുമുടി വേണുവെന്ന നടന്റെ അ‌ഭിനയജീവിതം അ‌ടയാളപ്പെടുത്തുന്നതോടൊപ്പം മലയാള സിനിമയുടെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയുള്ള യാത്രയ്ക്കും അ‌വസരമൊരുക്കി.

Content Highlights: International Film Festival Of Kerala, IFFK 2022, IFFK, Malayala Cinema, Nishidho, Thambu

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented