കുമ്മാട്ടിയിൽ നിന്നൊരു രംഗം
തിരിച്ചറിവുകളാണ് മനുഷ്യനെ പുന:സൃഷ്ടിക്കുന്നത്, പുതിയൊരു മനുഷ്യനാക്കി മാറ്റുന്നത്. മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത സംവിധായകന്മാരിൽ ഒരാളായ ജി. അരവിന്ദന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 1979 ൽ പുറത്തിറങ്ങിയ കുമ്മാട്ടി. ഗ്രാമത്തിലെ മിത്തുകളിൽനിന്നും ഐതിഹ്യങ്ങളിൽനിന്നും കുമ്മാട്ടിയെപ്പറ്റി കേട്ടുവളർന്ന കുട്ടികൾക്ക് കുമ്മാട്ടിയെന്നാൽ പേടിയോടൊപ്പം അത്ഭുതവും കൂടിയാണ്.
ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച കുമ്മാട്ടിയുടെ 4k പതിപ്പിന് അഭൂതപൂർവമായ തിരക്കാണ് ഉണ്ടായത്. അടൂർ ഗോപാലകൃഷ്ണനും സക്കറിയയും കൽപറ്റ നാരായണനും ഉൾപ്പെടെയുള്ള പ്രമുഖരും പ്രദർശനത്തിന് എത്തിയിരുന്നു. കലയെ എങ്ങനെ പുതിയ സാധ്യതകളിലേക്ക് പറിച്ചുനടാമെന്നതിന് മികച്ച ഉദാഹരണമായി കുമ്മാട്ടിയുടെ നവീകരിച്ച പതിപ്പിന് ലഭിച്ച സ്വീകരണം.
'കുമ്മാട്ടിയുടെ പ്രദർശനം വളരെ വലിയൊരു അത്ഭുതത്തോടെയാണ് കാണുന്നത്. യുവതലമുറയുടെ സജീവമായ പങ്കാളിത്തം, സിനിമയോടുള്ള സമീപനത്തിന്റെ വലിയൊരു മാറ്റം എന്നെ ഏറെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഞാൻ കാണുന്ന സമയത്തു ഇരുപത് മുപ്പത് പേർ മാത്രമായിരുന്നു കാണികളായിട്ട് ഉണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം ഗംഭീര സിനിമാപ്രേമികളോടൊപ്പം ഇരുന്ന് കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു' -കല്പറ്റ നാരായണൻ പറയുന്നു.
'ഫ്രെയിമുകളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മിസ്റ്റിസിസവും നൊസ്റ്റാൾജിയയും ചേർന്ന് പുതുമയാർന്ന അനുഭവമാണ് 43 വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം നൽകിയത് കാവലത്തിന്റെ പാട്ടുകളും ഏറെ രസിപ്പിച്ചു' -ചിത്രം കണ്ട് പുറത്തിറങ്ങിയ വിദ്യാർഥി ശോശാമ്മ ജേക്കബ് പറഞ്ഞു.
Content Highlights: iffk 2022, kummatty movie 4k version, aravindan movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..