കെ.എസ് സേതുമാധവൻ
ജനകീയ കൃതികൾക്ക് ചലച്ചിത്രഭാഷ്യം രചിച്ച അതുല്യ പ്രതിഭ കെ.എസ്. സേതുമാധവന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആദരം. മേളയിൽ നടന്ന ചടങ്ങിൽ സംവിധായകൻ കമൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.
'പാലക്കാട് ജില്ലകാരനായ കെ.എസ്.സേതുമാധവൻ താൻ വായിച്ച നോവലുകളെയും കഥകളെയും ആസ്പദമാക്കി സിനിമകൾ സംവിധാനം ചെയ്തു. ഈ ആവിഷ്കാര രീതി ജനങ്ങൾ അംഗീകരിച്ചു. ജനകീയമായ പുസ്തകങ്ങളെ സിനിമയാക്കി ആവിഷ്‌കരിച്ചപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി അവയെ സ്വീകരിച്ചു' -കമൽ അനുസ്മരിച്ചു.
സത്യൻ, ഷീല, പ്രേം നസീർ, ശാരദ എന്നീ അഭിനേതാക്കളെ വെച്ച് സിനിമ ചെയുമ്പോൾ അദ്ദേഹം പാലിച്ചിട്ടുള്ള മിതത്വം ശ്രദ്ധേയമാണ്. വളരെ അച്ചടക്കത്തോടെ സിനിമയ്ക് ആവശ്യമുള്ളത് മാത്രം എടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ രീതിയെന്നും കമൽ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത 'മറുപക്കം 'പ്രദർശിപ്പിച്ചു. മതാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെ ഇടയിൽ ജീവിച്ചു പിരിയേണ്ടിവന്ന ദമ്പതികളുടെ നിസഹായാവസ്ഥ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയം ഇന്നും പ്രസക്തമാണെന്നത് സേതുമാധവൻ തന്റെ സിനിമകളിലൂടെ മുന്നോട്ടുവെച്ച ആഴത്തിലുള്ള സാമൂഹ്യവിമർശനത്തിനും കലാതിവർത്തിയായ കലയ്ക്കും ഉത്തമോദാഹരണമാണ്.
Content Highlights: IFFK 2022 pays tribute to KS Sethumadhavan, Malayala Cinema, Legendary Director
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..