സുരേഷ് ഏരിയാട്ട്, പി.എൻ.കെ പണിക്കർ എന്നിവർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എം.ബി. രാജേഷ് എന്നിവർക്കൊപ്പം
തിരുവനന്തപുരം: ആവിഷ്കാരത്തിന്റെയും ആസ്വാദനത്തിന്റെയും വ്യത്യസ്തമായ ഒരു ലോകം നമുക്ക് മുൻപിൽ അവതരിപ്പിക്കുകയാണ് പ്രശസ്ത അനിമേറ്റഡ് ഫിലിം മേക്കർ സുരേഷ് ഏര്യാട്ട്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി പ്രദർശിപ്പിച്ച 'കണ്ടിട്ടുണ്ട്' എന്ന ഏര്യാട്ട് ചിത്രം മികച്ച നിരൂപക പ്രശംസ നേടി. അത്ഭുതവും അതിശയോക്തിയും കലർത്തിയ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഐ.എഫ്.എഫ്.കെയിൽ ലഭിച്ചത്.
ഇന്ത്യൻ സിനിമയിലെ അനിമേഷന്റെ സാധ്യതകളെ തിരിച്ചറിഞ്ഞ ഈ തൃപ്പൂണിത്തുറകാരൻ, അച്ഛൻ പി.എൻ.കെ. പണിക്കറിൽ നിന്നുകേട്ട കുട്ടിക്കാല കഥകളെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ചിത്രം ഏര്യാട്ടിന്റെ തന്നെ ആനിമേഷൻ സ്റ്റുഡിയോയായ 'എക്സോരസ്' ആണ് പുറത്തിറക്കിയത്. അടുത്തിടെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നടൻ മമ്മൂട്ടി പുറത്തിറക്കിയിരുന്നു.
തന്റെ ചിത്രം ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷമുണ്ടെന്ന് ഏര്യാട്ട് പറഞ്ഞു. ഇനിയും ആളുകൾ അനിമേറ്റഡ് സിനിമാ മേഖലയിലേക്ക് കടന്നു വരേണ്ടതുണ്ട്. ആനിമേറ്റഡ് ചിത്രങ്ങൾ ചെയ്യുന്നവരെ സിനിമാക്കാർ എന്നതിലുപരി ടെക്നിഷ്യൻസ് ആയിട്ടാണ് ആളുകൾ കാണുന്നത്. അനിമേഷൻ കേവലം ഒരു ടെക്നിക്കൽ വർക്കായല്ല മറിച്ച് സർഗാത്മക ആശയങ്ങൾ ആവിഷ്കരിക്കാനുള്ള മാധ്യമമായിട്ടാണ് കാണേണ്ടതെന്നും ഏര്യാട്ട് വ്യക്തമാക്കി.
Content Highlights: iffk 2022, kandittund animation film, suresh eriyat animator
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..