.jpg?$p=48405e6&f=16x10&w=856&q=0.8)
War
നിക്കോളാസ് റോയ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ ഡ്രാമ ഫിലിമാണ് വാര്‍സ്.സൈനിക മേധാവിയില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ട യുവ വനിത സൈനിക കേഡറ്റിന്റെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.2021 കാര്‍ലോവി ഫിലിം ഫെസ്റ്റിവലില്‍ അവതരിപ്പിച്ച ചിത്രത്തിന് ഐ.എഫ്.എഫ്.കെയിലും പ്രേക്ഷകശ്രദ്ധ നേടാനായി.
വേള്‍ഡ് സിനിമ വിഭാഗത്തില്‍ ശ്രീ പദ്മനാഭ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ച ചിത്രത്തില്‍ എലനോര്‍ ലോയ്സെല്ലെ അവതരിപ്പിച്ച എമ്മ ഡച്ചാം എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.മറ്റൊരു പ്രധാന കഥാപാത്രമായ സൈനിക മേധാവി റിച്ചാര്‍ഡ്സിനെ അവതരിപ്പിച്ചത് ഡേവിഡ് ലാഹായ് ആണ്.
മരണപ്പെട്ട സൈനികനായ പിതാവിന്റെ പാത പിന്തുടര്ന്ന് 20-ാം വയസ്സില്‍ ഡുച്ചാര്മേ കനേഡിയന്‍ സൈന്യത്തില്‍ ചേരുന്നു.അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ സമൂഹത്തിന്റെ വികാരങ്ങളും സ്വന്തമായി ഒരു നിലനില്‍പ്പ് ആഗ്രഹിക്കുന്നവരുടെ കഷ്ടപ്പാടുകളും ചിത്രത്തില്‍ 'ഡുച്ചാര്മേ'യിലൂടെ പ്രതിഫലിക്കുന്നു. ലൈംഗികാതിക്രമം നേരിട്ടതിന് ശേഷം തീവ്രമായ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുന്ന കഥാപാത്രം അവയില്‍ നിന്ന് മുക്തമാകാന്‍ നിരവധി ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് സാഹചര്യങ്ങള്‍ നയിക്കുന്നു.
ഒരു വലിയ ജനതയുടെ പ്രതിനിധിയായാണ് എലനോറിന്റെ കഥാപാത്രം നിലകൊള്ളുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് വാര് എന്ന ചിത്രം പ്രസക്തമാകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..