പിൽഗ്രിംസ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: https://iffk.in/filmdetail
യാത്രകൾ എല്ലായ്പ്പോഴും നല്ല അനുഭവങ്ങൾ തന്നെ നൽകണമെന്നില്ല. കഠിനതരമായ, ദുഃഖകരമായ അനുഭവങ്ങളും യാത്രകൾ സമ്മാനിക്കും. അത്തരമൊരു യാത്രയുടെ കഥയാണ് ലോറിനാസ് ബറെയ്സ സംവിധാനം ചെയ്ത ലിത്വാനിയൻ ചിത്രം പിൽഗ്രിംസ്.
ഇന്ദ്രേയും പൗലിയസും പൗലിയസിന്റെ സഹോദരനും സ്കൂൾതലം മുതൽ സുഹൃത്തുക്കളാണ്. ഇതിൽ പൗലിയസിന്റെ സഹോദരൻ അതിക്രൂരമായി കൊലചെയ്യപ്പെടുന്നു. ഇയാളുടെ കൊലപാതകം നടന്ന ഉൾനാടൻ പട്ടണത്തിലേക്ക് ഇന്ദ്രേയും പൗലിയസും നടത്തുന്ന അന്വേഷണാത്മക സഞ്ചാരമാണ് പിൽഗ്രിംസിന്റെ കഥാസാരം.
പതിഞ്ഞതാളത്തിലാണ് കഥാഗതി. ഇന്ദ്രേക്കും പൗലിയസിനും കൊലചെയ്യപ്പെട്ടയാളുമായുള്ള ആത്മബന്ധം എത്രമാത്രം തീക്ഷ്ണമായിരുന്നു എന്നാണ് ചിത്രത്തിലുടനീളം പറയുന്നത്. ഇതിൽ ഇന്ദ്രേയുടേത് ഒരു ചെറിയ നഷ്ടപ്രണയം എന്ന രീതിയിലാണെങ്കിൽ പൗലിയസിന് അത് സഹോദര സ്നേഹമാണ്. തന്റെ സഹോദരനെ ഇല്ലാതാക്കിയവരെ തീർത്തുകളയണം എന്നതാണ് പൗലിയസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പലപ്പോഴും ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ പറ്റാതെ വരുന്നുണ്ട് പൗലിയസിന്.
മനസ് കൈവിട്ടുപോകുന്ന പൗലിയസിനെ സഹായിക്കാനും ആശ്വസിപ്പിക്കാനും ധൈര്യത്തോടെ നിൽക്കുന്ന ഇന്ദ്രേയെ ചിത്രത്തിൽ കാണാം. എന്നാൽ അവസാനഭാഗത്തോടടുക്കുമ്പോൾ മരിച്ചയാൾ തനിക്കാരായിരുന്നു എന്ന് ഇന്ദ്രേ തിരിച്ചറിയുന്ന നിമിഷമുണ്ട്. ആ നിമിഷത്തിൽ ഇന്ദ്രേക്ക് ഊർജം നൽകാൻ പാടുപെടുകയാണ് പൗലിയസ്. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് എന്ന സന്ദേശം നൽകിയാണ് ചിത്രം അവസാനിക്കുന്നത്.
ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു കേരള രാജ്യാന്തര ചലച്ചിത്രമേളയിലേത്.
Content Highlights: iffk 2022, pilgrims movie review, movies in iffk 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..