IFFK
ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമാണ് ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ ഒരുക്കിയ ഇൻഫ്രെണ്ട് ഓഫ് യുവർ ഐസ്...എൺപതുകളിൽ സൗത്ത് കൊറിയൻ സിനിമകളിലെ മുൻനിര നായികയായിരുന്ന ലീ ഹീയങ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപത്രമായ സാങ്കോക്കിനെ അവതരിപ്പിക്കുന്നത്.
മധ്യവയസ്കയായ പഴയ കാല നടിയുടെ ജീവിതത്തിലെ ഒരു ദിവസമാണ് ചിത്രത്തിന്റെ കഥ.അഭിനയം വിട്ട് യു എസിൽ ബാറിൽ ജോലി ചെയ്ത് വരികയായിരുന്ന സാങ്കോക്ക് തന്റെ സഹോദരിയെ കാണാൻ കൊറിയയിലേക്ക് തിരിച്ചെത്തുന്നു.സഹോദരിയുമായി സാങ്കോക്ക് നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന് അവർ ഒരു വലിയ രഹസ്യം ഒളിപ്പിക്കുന്നുണ്ടെന്ന് പ്രേക്ഷകർക്ക് വ്യക്തമാണ്... ഇന്നലെകളിലോ നാളെകളിലോ ജീവിക്കാതെ ഇന്നിൽ സ്വർഗം കണ്ടെത്തുന്ന സാങ്കോക്ക് താൻ ജീവിക്കുന്ന ഈ നിമിഷം അസുലഭമെന്ന് വിശ്വസിക്കുന്നു.. പലപ്പോഴും സാങ്കോക്കിനെ അവളുടെ ചിന്തകളെ മനസിലാക്കാൻ സഹോദരി ജിയോനോക്കിന് സാധിക്കുന്നില്ല... തങ്ങൾ പരസ്പരം വളരെ കുറച്ചേ മനസിലാക്കിയിട്ടുള്ളൂ എന്നവൾ തിരിച്ചറിയുന്നു.
രാജ്യത്തെ ഒരു യുവ സംവിധായകനുമായി സാങ്കോക്ക് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.. അവളോടും അവളുടെ പഴയ സിനിമകളോടും അയാൾക്കുള്ള ഭ്രമം ഈ സംവിധായകൻ സാങ്കോക്കിനോട് പറയുന്നുണ്ട്. എന്നാൽ തനിക്ക് ആ സിനിമ ചെയ്യാനാകില്ലെന്ന് അവൾ അയാളോട് പറയുന്നു അതോടൊപ്പം താൻ ഒളിപ്പിച്ചു വച്ച ആ വലിയ രഹസ്യവും അവൾ വെളിപ്പെടുത്തുന്നു.. ജീവിതത്തിനും മരണത്തിനും ഇടയിലൂടെ നീങ്ങുന്ന ആ വലിയ രഹസ്യം..
മദ്യത്തിന്റെ പെരുപ്പിൽ ആ രഹസ്യം അറിഞ്ഞ സംവിധായകൻ അവൾക്കൊരു ഉറപ്പ് നൽകുന്നു.. എന്നാൽ ആ ഉറപ്പിലെ പൊള്ളത്തരം പിറ്റേന്ന് വെളിവാകുകയും സാങ്കോക്ക് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത്തോടെ സിനിമ പൂർത്തിയാവുന്നു..
തന്റെ ജീവിതത്തിലെ ഓരോ അനുഗ്രഹങ്ങളെയും സാങ്കോക്ക് ഓർക്കുന്നുണ്ട്, ചുറ്റുമുള്ള അപരിചിതർ മുഖങ്ങൾ എത്ര സുന്ദരമാണെന്ന തിരിച്ചറിവു അവൾക്കുണ്ട്..ഒരു സ്ത്രീ മരണത്തെ അഭിമുഖീകരിക്കുന്ന വേളയിൽ അവളുടെ മനസും ശരീരവും കാണിക്കുന്ന മനോഹരമായ പക്വതയുൾപെടുന്ന മികച്ച കഥാപാത്ര പഠനമാണ് ചിത്രം പ്രേക്ഷകന് മുന്നിൽ തുറന്നു വെക്കുന്നത്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..