ക്ലാര സോലയിലെ ഒരു രംഗം
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം സ്വീഡിഷ് ചിത്രമായ 'ക്ലാര സോള'യ്ക്ക്. മികച്ച സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെന്‍ സ്വന്തമാക്കി.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കള്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രം 'നിഷിദ്ധോ'.
നെറ്റ്പാക്ക് പുരസ്‌കാരം-കൂഴങ്കള്‍ ( വിനോദ് രാജ് )
നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം)- ആവാസ വ്യൂഹം(കിഷന്‍)
ഫിപ്രസ്‌ക്രി പുരസ്‌കാരം - യു റിസംബിള്‍ മി
ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം)- ആവാസവ്യൂഹം
Content Highlights: swedish movie clara sola wins best film at iffk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..