ദി മീഡിയത്തിൽ നിന്നൊരു രംഗം
മനഃശാസ്ത്രപരമായ ദൃശ്യഭാഷയിലൂടെ ലോക ശ്രദ്ധ നേടിയ ഹൊറർ ചിത്രം ദി മീഡിയത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമടക്കം 71 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. നിശാഗന്ധി ഓപ്പൺ തിയറ്ററിൽ അർധരാത്രി 12 മണിയ്ക്കാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ഫ്രഞ്ച് ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗ്, ദിനാ അമീറിന്റെ യു റീസെമ്പിൾ മി എന്നിവയുടെ ആദ്യ പ്രദർശനമടക്കം എട്ടു ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ക്രൊയേഷ്യൻ ചിത്രം മുറിന, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കൾ, കമീലിയ കംസ് ഔട്ട് റ്റുനൈറ്റ്, നതാലി അൽവാരസ് മെസെൻ സംവിധാനം ചെയ്ത ക്ലാരാ സോളാ, ക്യാപ്റ്റൻ വോൾക്കാനോ എസ്‌കേപ്പ്ഡ്, യൂനി എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നുണ്ടാകും.
ലോകസിനിമാ വിഭാഗത്തിൽ 34 ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്. ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ജീവിതം പ്രമേയമാക്കി പാബ്ലോ ലാറൈൻ സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ സ്പെൻസർ, കാൻ മേളയിൽ പുരസ്ക്കാരം നേടിയ ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാർ, അത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്ന ഒരു കുഞ്ഞിന്റെ ജീവിതം പ്രമേയമാക്കി സിൽവിയ ബ്രൂനെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ദി മിറക്കിൾ ചൈൽഡ്, ഇൽഡിക്കോ എൻയെഡിയുടെ ദി സ്റ്റോറി ഓഫ് മൈ വൈഫ്, സൊമാലിയൻ ചിത്രമായ ദി ഗ്രേവ്ഡിഗേർസ് വൈഫ് ,വൈറ്റ് ബിൽഡിംഗ് തുടങ്ങിയ ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
ഫ്രഞ്ച് നാടക ചിത്രമായ പെറ്റൈറ്റ് മാമൻ, മിഗ്വേൽ ഗൊമെസ് സംവിധാനം ചെയ്ത ദി സുഗ ഡയറീസ്, ബ്ലഡ് റെഡ് ഓക്സ്, കോ പൈലറ്റ് തുടങ്ങിയ ആറു ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് തിങ്കളാഴ്ച നടക്കുക. റിഥ്വിക് പരീക് ചിത്രം ഡഗ് ഡഗ് ഉൾപ്പെടെ 15 ഇന്ത്യൻ ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദർശിപ്പിക്കുന്നത്. അടൽ കൃഷ്ണൻ ചിത്രം വുമൺ വിത്ത് എ മൂവി കാമറ, വിഷ്ണു നാരായണൻ ചിത്രം ബനേർഘട്ട എന്നീ ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ച നടക്കും.
മലയാള ചലച്ചിത്രപ്രവർത്തകർക്കുള്ള സിമ്പോസിയവും ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് അപ്പോളോ ഡിമോറയിൽ നടക്കുന്ന ചങ്ങിൽ വ്യവസായമന്ത്രി പി.രാജീവ് സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ലോകസിനിമയിലേക്കുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനായാണ് നിർമാതാക്കൾക്കും സംവിധായകർക്കുമായി സിമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് ടാഗോറിൽ നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ ആട്ടക്കളം ഗോത്രകലാമേള അരങ്ങേറും.
Content Highlights: iffk, iffk 2022, 71 movies in 4th day of iffk 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..