IFFK
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാർച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://iffk.in/) വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത് .
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ ചുവടെ :
1 - അനറ്റോളിയൻ ലെപ്പേർഡ് (കോഡ് : IC001)
2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)
3- ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003)
4- ക്ലാര സോള (കോഡ് : IC004)
5- കോസ്റ്റ ബ്രാവ , ലെബനൻ (കോഡ് : IC005)
6- നിഷിദ്ധോ (കോഡ് : IC006)
7- ഐ ആം നോട്ട് ദി റിവർ ഝലം - (കോഡ് : IC007)
8- ലെറ്റ് ഇറ്റ് ബി മോർണിംഗ് (കോഡ് : IC008)
9- മുറിന (കോഡ് : IC009)
10- കൂഴങ്കൽ (കോഡ് : IC010)
11- സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ് : IC011)
12- ആവാസവ്യൂഹം (കോഡ് : IC012)
13- യൂ റിസെമ്പിൾ മീ (കോഡ് : IC013)
14- യുനി (കോഡ് : IC014)
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കും
Content Highlights: IFFK , voting, International Competition Films at IFFK, Movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..