ഐ.എഫ്.എഫ്.കെ വേദിയിൽ വെട്രിമാരൻ സംസാരിക്കുന്നു
തമിഴ് നവസിനിമകൾ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധമെന്ന് സംവിധായകൻ വെട്രിമാരൻ. തമിഴ് സിനിമ മുന്നോട്ട് വെക്കുന്നത് ദ്രാവിഡ രാഷ്ട്രീയമാണ്.ദ്രാവിഡ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകൾ .സാമൂഹിക യാഥാർഥ്യങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് അത്തരം സിനിമകൾക്ക് പ്രമേയമാക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷ കാഴ്ചപ്പാടിലൂടെ കഥ പറയുന്നതുകൊണ്ടാണ് സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനുള്ള നമ്മുടെ മനോഭാവമാണ് ലോക സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയിലൂടെ തെളിയുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരി പറഞ്ഞു. ലോകമെങ്ങുമുള്ള സിനിമകളിലെ ഭാഷാ പ്രയോഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ചുരുളി പോലുള്ള സിനിമകളിലെ പ്രയോഗങ്ങളെ വിമർശിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ സവിശേഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സംവിധായിക നതാലിയ, കമൽ, സിബി മലയിൽ, രഞ്ജിത് ,ബീനാപോൾ തുടങ്ങിയവർ പങ്കെടുത്തു
Content Highlights: IFFK 2022, Vetrimaaran, Dravidian Politics, Lijo Jose Pellissery
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..