ഓപ്പൺ ഫോറത്തിൽ മിറിയം ജോസഫ് സംസാരിക്കുന്നു
തിരുവനന്തപുരം: സ്ത്രീകൾ സർഗ്ഗാത്മകതയ്ക്കുള്ള ഇടം സ്വയം കണ്ടെത്തണമെന്ന് ബോളിവുഡ് നിർമാതാവ് മിറിയം ജോസഫ്. ചലച്ചിത്രമേള ഓപ്പൺ ഫോറത്തിൽ 'വിമെൻ ഇൻ സിനിമ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
മലയാള സിനിമാരംഗത്ത് സ്ത്രീകൾക്ക് വേണ്ട അംഗീകാരം ലഭിക്കുന്നില്ല. പുരുഷൻമാർ ഇടം നൽകുമെന്ന് പ്രതീക്ഷിച്ചിരിക്കരുത്. അത് നടക്കാൻ പോകുന്നില്ല. സ്ത്രീകൾ തങ്ങളുടേതായ ഇടം സ്വയം കണ്ടെത്തുകയാണ് വേണ്ടതെന്നും മിറിയം കൂട്ടിച്ചേർത്തു.
പുരുഷമേധാവിത്വം നിറഞ്ഞു നിൽക്കുന്ന സമൂഹത്തിൽ ഫെമിനിസ്റ്റ് ആവുകയല്ലാതെ മറ്റൊരു മാർഗവും സ്ത്രീകൾക്കില്ലെന്നു കുർദിഷ് സംവിധായിക ലിസ ചലാൻ പറഞ്ഞു. ചലച്ചിത്രമേഖലയിൽ സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിവരുന്നുണ്ടെന്ന് സംവിധായിക മധുജ മുഖർജി ചൂണ്ടിക്കാട്ടി.
സംവിധായിക താര രാമാനുജൻ, നെറ്റ്പാക് ജൂറി ബോബി ശർമ ബർവ, ക്യാമറവുമൺ യു.പി. മഹിത തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: iffk 2022, iffk open forum, miriyam joseph, iffk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..