ഇൻ കോൺവർസേഷനിൽ ഗിരീഷ് കാസറവള്ളി സംസാരിക്കുന്നു
തിരുവനന്തപുരം: ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ വിതരണക്കാരെപ്പോലെ പെരുമാറിത്തുടങ്ങിയെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ടി.ടി പ്ലാറ്റ് ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണ്. തുടക്കത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സമാന്തര ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതുകൊണ്ടാണ് താൻ അവരെ പിന്തുണച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ സാങ്കേതിക സ്വാതന്ത്ര്യം കൂടുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും ഗിരീഷ് കാസറവള്ളി പറഞ്ഞു. ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്.ഷാജി പങ്കെടുത്തു.
Content Highlights: iffk 2022, gireesh kasaravalli about ott platforms
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..