ഐ.എഫ്.എഫ്.കെ നഗരിയിൽ നിന്നൊരു കാഴ്ച | ഫോട്ടോ: പ്രവീൺദാസ് എം | മാതൃഭൂമി
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക സിനിമയിലെ 42 ചിത്രങ്ങള്‍ ഉള്‍പ്പടെ 67 സിനിമകള്‍ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. എല്ലാ ചിത്രങ്ങളുടെയും അവസാന പ്രദർശനത്തിനാണ് 15 സ്ക്രീനുകൾ വേദിയാകുന്നത്.
യുദ്ധം സമാധാനം കെടുത്തിയ അഫ്‌ഗാൻ ജനതയുടെ ജീവിത സാഹചര്യങ്ങൾ ചിത്രീകരിക്കുന്ന ഓപ്പിയം വാർ, ഇറ്റാലിയൻ ചിത്രമായ ദി മിറക്കിൾ ചൈൽഡ്, വെറ്റ് സാൻഡ്, കമ്പാർട്ട് മെന്റ് നമ്പര്‍ 6, ത്രീ സ്‌ട്രേഞ്ചഴ്‌സ്, മെമ്മോറിയ, സാങ്‌റ്റോറം തുടങ്ങിയ ചിത്രങ്ങൾ ഇന്ന് ലോകസിനിമാ വിഭാഗത്തിലുണ്ട്. നിഷിദ്ധോ, നിറയെ തത്തകളുള്ള മരം, പ്രാപ്പെട, ആർക്കറിയാം, എന്നിവർ, കള്ളനോട്ടം എന്നീ മലയാള ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാകും.
ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീ ഇന്ത്യൻ സാഹചര്യങ്ങളിൽ നേരിടേണ്ടിവരുന്ന എതിർപ്പുകളെയും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളുടെയും കഥ പറയുന്ന റെയ്പ്പിസ്റ്റിന്റെ പ്രത്യേക പ്രദർശനവും വ്യാഴാഴ്ചയുണ്ട്. നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ രാത്രി പന്ത്രണ്ടിനാണ് പ്രദർശനം.
Content Highlights: iffk 2022 final screening of 67 movies iffk
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..